Newage News
27 Nov 2020
ബ്ലാക്ക് ഫ്രൈഡേ സാധാരണയായി അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ സെയിലുകൾ നടക്കുന്ന സമയമാണ്. ഇന്ത്യയിലും ഇപ്പോൾ ഇത്തരം സെയിലുകൾ നടക്കുന്നുണ്ട്. നിരവധി കമ്പനികൾ ബ്ലാക്ക് ഫ്രൈഡേ സെയിൽ നടത്തുകയും അവരുടെ ഗാഡ്ജെറ്റുകൾ ആകർഷകമായ വിലക്കിഴിവിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയും ചെയ്യുന്നു. മറ്റ് സെയിലുകളെ പോലെ തന്നെ ആപ്പിൾ ബ്ലാക്ക് ഫ്രൈഡേ സെയിലിലൂടെ ഐഫോൺ, ഐപാഡ്, മാക്ബുക്ക്, മറ്റ് ആപ്പിൾ പ്രൊഡക്ടുകൾ എന്നിവയ്ക്ക് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആപ്പിൾ ബ്ലാക്ക് ഫ്രൈഡേ സെയിൽ ഇന്ത്യയിൽ നിന്ന് നേരിട്ട് ആക്സസ് ചെയ്യാൻ കഴിയില്ല. ആപ്പിൾ സ്റ്റോറിലോ ആപ്പിൾ വെബ്സൈറ്റിലോ ഉള്ള സെയിൽ അമേരിക്ക പോലുള്ള തിരഞ്ഞെടുത്ത രാജ്യങ്ങളിൽ മാത്രമാണ് ലഭ്യമാവുന്നത്. ഇന്ത്യയിൽ ഈ സെയിൽ ആനുകൂല്യങ്ങൾ ഫ്ലിപ്പ്കാർട്ട്, ആമസോൺ എന്നിവ നൽകുന്നുണ്ട്. മറ്റ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഇത് ലഭ്യമാകും. ഏതെങ്കിലും ആപ്പിൾ പ്രൊഡക്ട് വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഈ പ്ലാറ്റ്ഫോമുകളിലൂടെ ആകർഷകമായ കിഴിവുകൾ ലഭിക്കും. ഫ്ലിപ്പ്കാർട്ട് ബ്ലാക്ക് ഫ്രൈഡേ സെയിലിലൂടെ ഉപഭോക്താക്കൾക്ക് നിരവധി ഗാഡ്ജെറ്റുകൾ മികച്ച വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. ഉദാഹരണത്തിന്, ഐഫോൺ എസ്ഇ (2020) 64 ജിബി സ്റ്റോറേജ് മോഡൽ ഇപ്പോൾ 32,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആപ്പിൾ ഇന്ത്യ സ്റ്റോറിൽ 39,900 രൂപ വില വരുന്ന ഈ ഡിവൈസിന് 7,000 രൂപയുടെ കിഴിവാണ് ഫ്ലിപ്പ്കാർട്ട് ബ്ലാക്ക് ഫ്രൈഡേ സെയിലിലൂടെ ലഭിക്കുന്നത്. ഐഫോൺ എക്സ്ആറും ഡിസ്കൗണ്ട് നിരക്കിൽ ഫ്ലിപ്പ്കാർട്ടിലൂടെ സ്വന്തമാക്കാം. 64 ജിബി സ്റ്റോറേജ് ഉള്ള ഐഫോൺ എക്സ്ആർ ബേസ് മോഡൽ ബ്ലാക്ക് ഫ്രൈഡേ സെയിലിലൂടെ 38,999 രൂപയ്ക്ക് സ്വന്തമാക്കാം.
ബ്ലാക്ക് ഫ്രൈഡേ സെയിൽ ആനുകൂല്യം ഇന്ത്യയിൽ ലഭിക്കാനുള്ള ഒരു വഴി മാത്രമാണ് ഫ്ലിപ്പ്കാർട്ട്. അമേരിക്കയിൽ നടക്കുന്ന സെയിലിൽ നിന്നും ഇതിനേക്കാൾ ആകർഷകമായ ഓഫറുകളിൽ ഡിവൈസുകൾ സ്വന്തമാക്കാം. അമേരിക്കയിൽ സുഹൃത്തുക്കളോ ബന്ധുക്കളോ ഉള്ളവർക്ക് ഇതൊരു മികച്ച അവസരം തന്നെയാണ്. അമേരിക്ക അടക്കമുള്ള ചുരുക്കം ചില രാജ്യങ്ങളിൽ ലഭിക്കുന്ന ആപ്പിൾ ബ്ലാക്ക് ഫ്രൈഡേ സെയിലിലൂടെ മികച്ച ആനുകൂല്യങ്ങൾ ലഭിക്കും. അമേരിക്കയിൽ ആപ്പിൾ ബ്ലാക്ക് ഫ്രൈഡേ സെയിൽ വളരെ കുറഞ്ഞ വിലയ്ക്ക് എയർപോഡ്സ് പ്രോയുടെ വിൽപ്പന നടത്തുന്നു. ഈ സെയിലിലൂടെ ടിഡബ്ല്യുഎസ് ഇയർബഡ്സ് 169 യുഎസ് ഡോളർ (ഏകദേശം 12,600 രൂപ)യ്ക്ക് സ്വന്തമാക്കാൻ സാധിക്കും. സാധാരണ വിലയേക്കാൾ 4,000 രൂപയുടെ കുറവാണ് ഇതിന് ലഭിക്കുന്നത്. ഇതിന് പുറമേ മാക്ബുക്ക് പ്രോയ്ക്ക് 250 ഡോളർ വരെ കിഴിവും (ഏകദേശം 18,440 രൂപ),മാക്ബുക്ക് എയറിന് 200 യുഎസ് ഡോളർ (ഏകദേശം 14,800 രൂപ) കിഴിവും ലഭിക്കും. അമേരിക്കയിൽ നടക്കുന്ന ആപ്പിൾ ബ്ലാക്ക് ഫ്രൈഡേ സെയിലിലൂടെ യുഎസിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ഐപാഡ് (8th ജനറേഷൻ) വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. ഈ ഐപാഡ് വാങ്ങുമ്പോൾ നിങ്ങൾക്ക് 70 യുഎസ് ഡോളർ വരെ (ഏകദേശം 5,200 രൂപ) കിഴിവ് ലഭിക്കും. ഐപാഡ് എയർ, ഐപാഡ് പ്രോ, ആപ്പിൾ വാച്ച് എന്നിവയ്ക്കും ഓഫറുകൾ ലഭിക്കും.