TECHNOLOGY

ജൈടെക്സ് ടെക്നോളജി വീക്കിന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമായി; പ്രദർശനത്തിനെത്തുന്നത് 100 രാജ്യങ്ങളിലെ 4,500 കമ്പനികൾ

08 Oct 2019

ന്യൂഏജ് ന്യൂസ്, ദുബായ് ∙ സാങ്കേതികവിദ്യാ വിസ്മയങ്ങളിലേക്ക് കണ്ണു തുറപ്പിക്കുന്ന ജൈടെക്സ് ടെക്നോളജി വീക്ക് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടങ്ങി. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു. സാങ്കേതിക രംഗത്തെ ലോകത്തെ തന്നെ ഏറ്റവും മികച്ച പ്രദർശന വേദിയായി ദുബായ് മാറിയെന്നു അദ്ദേഹം പറഞ്ഞു.

സാങ്കേതിക മുന്നേറ്റത്തിലൂടെ ജീവിതം കൂടുതൽ സന്തോഷപ്രദവും ക്ലേശരഹിതവുമാക്കാൻ കഴിവുള്ള ഒട്ടേറെ കമ്പനികൾക്ക് ഒരുമിച്ചെത്താനുള്ള ഇടമാണ് ദുബായ് പ്രദർശനമെന്നും അദ്ദേഹം പറഞ്ഞു. ഫെഡറൽ നാഷനൽ കൗൺസിൽ സ്പീക്കർ ഡോ.അമൽ അൽ ഖുബൈസി അദ്ദേഹത്തൊടൊപ്പം പങ്കെടുത്തു. 10നു സമാപിക്കും.


വെർച്വൽ നോൽകാർഡുമായി ദുബായ്

ദുബായ് ∙ മെട്രോ ഉൾപ്പെടെയുള്ള പൊതുവാഹന യാത്രയ്ക്ക് ഇനി സ്മാർട് ഫോണിൽ സേവ് ചെയ്യാവുന്ന വെർച്വൽ നോൽ കാർഡുകൾ. ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യാം. ജൈറ്റക്സ് സാങ്കേതിക വാരാചരണത്തിലാണു വെർച്വൽ നോൽകാർഡ് ഉൾപ്പെടെയുള്ള പുതിയ സേവനങ്ങൾ ആർടിഎ പരിചയപ്പെടുത്തുന്നത്. അടുത്തവർഷം മൂന്നാംപാദത്തിൽ വെർച്വൽ നോൽകാർഡ് പൊതുജനങ്ങൾക്കു ലഭ്യമാക്കുമെന്ന് ആർടിഎ ഓട്ടമേറ്റഡ് ഫെയർ കലക്​ഷൻ ഡയറക്ടർ മുഹമ്മദ് അൽ ഖയാത് പറഞ്ഞു. നിലവിലുള്ള നോൽ കാർഡുകളിലെ എല്ലാ സേവനങ്ങളും ഇതിലും ലഭ്യമാണ്. അടുത്തവർഷം ഒക്ടോബറിൽ തുടങ്ങുന്ന എക്സ്പോയ്ക്കു മുന്നോടിയായി ഒട്ടേറെ സംവിധാനങ്ങൾ പൂർത്തിയാക്കുമെന്നും വ്യക്തമാക്കി. വാഹന പാർക്കിങ്, ചെറിയ തോതിലുള്ള ഷോപ്പിങ് എന്നിവയ്ക്കും എപ്കോ, ഇനോക് സ്റ്റേഷനുകളിൽ വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാനും ദുബായിലെ പ്രധാന പാർക്കുകളിൽ പ്രവേശനത്തിനും നോൽ കാർഡ് ഉപയോഗിക്കാനാകും.


കേരളത്തിന് രണ്ട് പവിലിയൻ


ഐടി രംഗത്തെ പ്രമുഖരായ 15 കമ്പനികളെ ഒരു കുടക്കീഴിൽ അണിനിരത്തിയുന്ന പവിലിയനും സ്റ്റാർട്ടപ്പ് രംഗത്തെ 18 കമ്പനികളെ പരിചയപ്പെടുത്തുന്ന പവിലിയനും കേരളത്തിന്റേതായി പ്രദർശനത്തിനുണ്ട്. ഐഒടി, റോബട്ടിക്സ്, ബ്ലോക് ചെയിൻ തുടങ്ങിയ മേഖലകളിലെ 15 കമ്പനികളുടെ പവിലിയൻ ഷെയ്ഖ് റാഷിദ് ഹാളിനു സമീപവും സ്റ്റാർട്ടപ്പ് കമ്പനികളെ പരിചയപ്പെടുത്തുന്ന പവിലിയൻ സബീൽ ആറിലുമാണ് ഒരുക്കിയിരിക്കുന്നത്. ഐടി രംഗത്തുള്ളവരുമായി നേരിട്ടു പരിചയപ്പെടാനും കൂടുതൽ മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാനും സ്റ്റ‌ാളുകൾ സഹായിക്കുമെന്നു കാലിക്കറ്റ് ഫോറം ഫോർ ഐടി പ്രസിഡന്റ് ഹാരിസ് പറഞ്ഞു. നിരീക്ഷണ ക്യാമറകൾ ഉൾപ്പെടെയുള്ളവ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യയുമായി സ്മാർട് സർവിയലൻസ് കമ്പനി, സ്പൈറുലിന എന്ന ആൽഗേയിൽ നിന്ന് ഭക്ഷ്യയോഗ്യമായ ബിസ്കറ്റ് വികസിപ്പിച്ച സാറാ ബയോടെക് എന്നിവ പ്രദർശനത്തിനുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ