CORPORATE

മുത്തൂറ്റ് സ്ഥാപനങ്ങളില്‍ ജോലിക്കെത്തുന്നവര്‍ക്ക് മതിയായ സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

19 Sep 2019

ന്യൂഏജ് ന്യൂസ്, കൊച്ചി: മുത്തൂറ്റ് സ്ഥാപനങ്ങളില് ജോലിക്കെത്തുന്നവര്ക്ക് മതിയായ സംരക്ഷണം നല്കണമെന്ന് ഹൈക്കോടതി. സമരം ചെയ്യുന്നവര്ക്ക് നിയമാനുസൃതമായി സമരം ചെയ്യാമെന്നും കോടതി വ്യക്തമാക്കി. മധ്യസ്ഥ ചര്ച്ചകളില് മാനേജ്മെന്റിന്റെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

മുത്തൂറ്റ് സ്ഥാപനങ്ങളില് നടക്കുന്ന തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് മുത്തൂറ്റിന്റെ 10 ശാഖകളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്ജികള് പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്.

സമരം ചെയ്യുന്നവര്ക്ക് അതിനുള്ള അവകാശമുണ്ട്. അതേസമയം ജോലിക്കെത്തുന്നവരെ തടയാന് പാടില്ല. അതുകൊണ്ട് ജോലിക്ക് ഹാജരാകാന് തയ്യാറായി എത്തുന്നവര്ക്ക് മതിയായ സംരക്ഷണം നല്കണമെന്ന് ഹൈക്കോടതി നിര്ദേശിച്ചു. സമരം ഉടന് നിര്ത്താനുള്ള ചര്ച്ചകളില് മാനേജ്മെന്റിന്റെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും കോടതി നിര്ദേശം നല്കി.

മുത്തൂറ്റിന്റെ കൂടുതല് ശാഖകള് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന് ഒരുങ്ങുകയാണ്. ഇതിനിടെയാണ് ആദ്യം കോടതിയെ സമീപിച്ച 10 ശാഖകളുടെ ഹര്ജിയില് കോടതി ഉത്തരവുണ്ടായിരിക്കുന്നത്.

Content Highlights: Give protection to Muthoot employees, Kerala High Court

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story