AUTO

ഗോ മെക്കാനിക് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

Newage News

13 Jan 2021

കൊച്ചി: സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ കാര്‍ സര്‍വീസ് സെന്ററുകളുടെ ഏറ്റവും വലിയ ശൃംഖലയായ ഗോ മെക്കാനിക് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൊച്ചി നഗരത്തില്‍ 10-ലേറെ സര്‍വീസ് സെന്ററുകള്‍ ഉണ്ട്അറക്കക്കടവ്, ജവഹര്‍ നഗര്‍, നെട്ടൂര്‍, അഞ്ചുമുറി, പൊന്നുരുന്നി, വൈറ്റില, കണ്ടെയ്‌നര്‍ റോഡ് സിഗ്നല്‍ ജംഗ്ഷന്‍, ചെമ്പുമുക്ക് എന്നിവയാണ് കൊച്ചിയിലെ സെന്ററുകളില്‍ ഉള്‍പ്പെടുന്നു.ഏകദേശം മൂന്നു കോടിയിലേറെ കാറുകളാണ് ഇന്ത്യയിലുള്ളത്. വില്‍പ്പനാനന്തര സേവനം നല്‍കുന്ന മൂന്നു ലക്ഷത്തിലധികം വര്‍ക്കുഷോപ്പുകളുടെ ഒരു അസംഘടിത മേഖലയും ഈ രംഗത്തുണ്ട്.കമ്പനി ഡീലര്‍ഷിപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍, കാര്‍ സര്‍വീസും അറ്റകുറ്റ പണികളും 40 ശതമാനം കുറഞ്ഞ നിരക്കിലാണ് ഗോ മെക്കാനിക് ചെയ്യുന്നത്. ഒറിജിനല്‍ എക്യുപ്‌മെന്റ് മാനുഫാക്ചറന്മാരില്‍ (ഒഇഎം) നിന്നും നേരിട്ടു വാങ്ങുന്ന ഒറിജിനല്‍ സ്‌പെയര്‍ പാര്‍ട്ടുകളാണ് ഗോ മെക്കാനിക് ഉപയോഗിക്കുന്നത്.ഗോ മെക്കാനിക്, അതിന്റെ വെബ് സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെയും ഉപയോക്താക്കള്‍ക്ക് മൂല്യവത്തായ സേവനമാണ് ലഭ്യമാക്കുന്നത്.

മികവുറ്റ പ്രൊഫഷണലുകളുടെ സേവനമാണ് ഗോ മെക്കാനിക് നല്‍കുന്നത്. കാര്‍ സര്‍വീസിങ്ങിന്റെ കാര്യത്തില്‍ കൊച്ചിയില്‍ വലിയ സാധ്യതകളാണുള്ളതെന്ന് ഗോ മെക്കാനിക് സഹസ്ഥാപകനും ഐഐഎം പൂര്‍വ വിദ്യാര്‍ത്ഥിയുമായ കുശാല്‍ കാര്‍വ പറഞ്ഞു.ഐഐടി, ഐഐഎം പൂര്‍വ വിദ്യാര്‍ത്ഥികളായ കുശാല്‍ കാര്‍വ, അമിത് ഭാസിന്‍, റിഷഭ് കാര്‍വ, നിഥിന്‍ റാണ എന്നിവര്‍ 2016-ല്‍ ആരംഭിച്ചതാണ് ഗോ മെക്കാനിക്. ഇന്ത്യയിലെ 25-ലേറെ നഗരങ്ങളിലായി 500 കാര്‍ റിപ്പെയര്‍ വര്‍ക്കുഷോപ്പുകളാണ് ഗോ മെക്കാനികിനുള്ളത്. ഇപ്പോള്‍ രണ്ട് ദശലക്ഷത്തിലേറെ ഇടപാടുകാര്‍ കമ്പനിക്കുണ്ട്. 2021-ഓടെ 10 ദശലക്ഷം ഇടപാടുകാരാണ് ലക്ഷ്യം.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story