NRI

സൗദിയിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ വിമാന സർവീസ് ആരംഭിക്കുന്നു

Newage News

29 Dec 2019

ദമാം: ഗോ എയർ ആരംഭിച്ച ദമാം-കണ്ണൂർ ട്രിപ്പിന്‌ നല്ല പ്രതികരണമാണ്‌ ലഭിച്ചതെന്നും സൗദിയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന്ു കേരളത്തിളേക്കു കുടുതൽ സർവീസുകൾ ആരംഭിക്കുമെന്നും അധികൃതർ. ദമാമിൽ മാധ്യമ പ്രവർത്തകരോട്‌  ഗോ എയർ ഇന്റർ നാഷനൽ വൈസ്‌ പ്രസിഡന്റ്‌ അർജുൻ ദാസ്‌ ഗുപ്തയാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. ഡിസംബർ 19 ന്‌ ദമാമിൽ നിന്ന്‌ കണ്ണൂരിലേക്ക്‌ ആരംഭിച്ച സർവീസിന്‌ യാത്രക്കരിൽ നിന്ന്‌ മികച്ച പ്രതികരണമാണ്‌ ലഭിച്ചതെന്നും, തിരുവനന്തപുരം, കോഴിക്കോട്‌, കൊച്ചി ഉൾപ്പെടെ വിമാനത്താവളങ്ങളിലേക്കു കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

സൗദിയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അൽ മജ്ദൂഈ ഗ്രൂപ്പിന്റെ അർജാ ട്രാവൽസുമായി സഹകരിച്ചാണു ഗോ എയറിന്റെ സൗദി സർവീസ്. ഇതുസംബന്ധിച്ച ധാരണാ പത്രം കൈമാറി.

അനുയോജ്യമായ സമയവും കുറഞ്ഞ നിരക്കും യാത്രക്കാർ ഗോ എയർ സർവീസിനെ സ്വീകരിക്കാൻ ഇടയാക്കി. ഇത് ഗൾഫിൽ കൂടുതൽ സർവീസുകൾ വ്യാപിപ്പിക്കാൻ തങ്ങളെ പ്രേരിപ്പിക്കുന്നു എന്ന് ഗോ എയർ മാനേജിങ് ഡയറക്ടർ ജേ വാദിയ പറഞ്ഞു. സൗദി സർക്കാർ, വിമാനത്താവള അധികൃതർ, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ എന്നിവർക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സൗദിയിലെ ആദ്യത്തെ സർവീസാണ്‌ ദമാമിൽ നിന്ന്‌ തുടങ്ങിയതെങ്കിലും റിയാദ്‌, ജിദ്ദ വിമാനത്താവളങ്ങളിലേക്കു കൂടി ഇത് വ്യാപിപ്പിക്കും. ഗോ എയറിന്റെ രാജ്യാന്തര തലത്തിലെ ഒൻപത‍ാമത് സ്റ്റേഷനാണ്‌ ദമാം. തിങ്കൾ, ബുധൻ, വ്യാഴം,ശനി ദിവസങ്ങൾ രാവിലെ 9.55 ന്‌ പുറപ്പെടെന്ന വിമാനം പ്രാദേശിക സമയം വൈകുന്നേരം 5 മണിക്ക് കണ്ണൂരിൽ എത്തും. തിരിച്ച് ഇതേ ദിവസങ്ങളിൽ രാവിലെ 6.30 ന്‌ പുറപ്പെടുന്ന ഫ്ലൈറ്റ് പ്രാദേശിക സമയം രാവിലെ 8.55 ന്‌ ദമാമിലും ഇറങ്ങുന്ന രീതിയിലാണ്‌ ഷെഡ്യൂൾ. നിലവിൽ റൗണ്ട് ട്രിപ്പിന്‌ 999 റിയാലാണ്‌ ചാർജ്. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story