LAUNCHPAD

കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പിങ് അക്കാദമി തുടങ്ങുന്നു; രാജ്യത്തെ ആദ്യ ഗോൾ കീപ്പിങ് അക്കാദമി വരുന്നത് കൊച്ചിയിൽ

09 Jul 2019

ന്യൂഏജ് ന്യൂസ്, ഗോൾ കീപ്പിങ്ങിൽ മികച്ച താരങ്ങളെ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ക്ലബ് രാജ്യത്തെ ആദ്യത്തെ ഗോൾ കീപ്പിങ് അക്കാദമി കൊച്ചിയിൽ ആരംഭിക്കുന്നു. മുൻ ഇംഗ്ളീഷ് താരം ജോൺ ബുറിഡ്‌ജ്‌ പ്രതിഭകളെ കണ്ടെത്തുകയും പരിശീലിപ്പിക്കുകയും ചെയ്യും

ഫുട്ബോൾ താരങ്ങളിൽ ഗോൾ കീപ്പിങ് കഴിവ് വികസിപ്പിക്കുകയാണ് അക്കാദമിയുടെ ലക്ഷ്യമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് അധികൃതർ പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ ഉള്ള മികവ് താരങ്ങളിൽ രൂപപ്പെടുത്തും. തുടക്കത്തിൽ സീനിയർ ടീമിലും റിസർവ് ടീമിലും പിന്നീട് യുവ താരങ്ങളിലും ആയിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക

”ഒരു ഗോൾ കീപ്പർക്ക് കൃത്യമായ നൈപുണ്യവും ഗുണഗണങ്ങളും ആവശ്യമുണ്ട്. ഇതിന് പ്രത്യേകമായ കോച്ചിങ് സമീപനം ആവശ്യമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ഗോൾ കീപ്പർമാരായി ഇന്ത്യയിലെ പ്രതിഭകളെ വളർത്തിയെടുക്കലാണ് ഞങ്ങളുടെ ലക്ഷ്യം. ഇപ്പോൾ തന്നെ അനുയോജ്യമായ ശാരീരിക ക്ഷമതയും കഴിവും ഉള്ള ആളുകളെ അക്കാദമിയിലേക്ക് തേടി കൊണ്ടിരിക്കുകയാണ്. ഏറ്റവും മികച്ച അനുഭവപരിചയം ഉള്ള ജോൺ ബുറിഡ്ജ് അക്കാദമിക്ക് തീർത്തും അനുയോജ്യനായ കോച്ചും കൺസൾട്ടന്റും ആണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ വിരെൻ ഡി സിൽവ പറഞ്ഞു.

ഇംഗ്ളീഷ്, സ്‌കോട്ടിഷ് ലീഗുകളിലായി 771 മത്സരങ്ങളിൽ അദ്ദേഹം കളിച്ചിട്ടുണ്ട്. 29 വർഷത്തെ കരിയറിൽ 31 ടീമുകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ”ഈ കളിയോടുള്ള കേരളത്തിന്റെ ആവേശത്തിൽ ഞാൻ പൂർണ തൃപ്തൻ ആണ്. ഫുട്‌ബോളിൽ മികച്ച കഴിവുള്ളവരുടെ ഇടം ആണിതെന്നു എനിക്കുറപ്പുണ്ട്. യുവതാരങ്ങളെ ഗോൾ കീപ്പിങ്ങിൽ പരിശീലിപ്പിച്ച് ഗോൾകീപ്പർമാരുടെ ഒരു പുതുതലമുറയെ കേരളത്തിനും ഇന്ത്യക്കുമായി വാർത്തെടുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം”. ജോൺ ബുറിഡ്ജ് പറഞ്ഞു.



Related News


Special Story