CORPORATE

ഒരു വര്‍ഷത്തിനിടെ 800 ശതമാനത്തോളം വളര്‍ച്ചയുമായി ഗോദാവരി പവര്‍ ആന്റ് ഇസ്പാറ്റ് ലിമിറ്റഡ്

Abilaash

23 Jun 2021

മുംബൈ: ഒരു വര്‍ഷത്തിനിടെ 774 ശതമാനത്തോളം വളര്‍ച്ച നേടിയ ഒരു കമ്പനിയുണ്ട് ഇന്ത്യയില്‍, ഗോദാവരി പവര്‍ ആന്റ് ഇസ്പാറ്റ് ലിമിറ്റഡ്. കഴിഞ്ഞ ജൂണ്‍ 22 ന്  ഈ കമ്പനിയുടെ ആയിരം ഓഹരികള്‍ 155.7 രൂപ വെച്ച് വാങ്ങിയിരുന്നെങ്കില്‍ ഇന്ന് അതിന്റെ മൂല്യം 13 ലക്ഷത്തിലധികം എത്തിയിട്ടുണ്ടാകും. ഒരുവര്‍ഷം മുമ്പ് ഒരു ഓഹരിക്ക് 155.7 രൂപയിയിരുന്നെങ്കില്‍ ഇന്ന് ഒരു ഓഹരിയുടെ വില 1,360 രൂപയാണ്. 1,206.30 രൂപയുടെ വളര്‍ച്ച. ഈമാസം ജൂണ്‍ നാലിന് 1,504 രൂപ വരെ ഓഹരി വില ഉയര്‍ന്നിരുന്നു.
മെറ്റലുകളുടെ കമോഡിറ്റി വിലയിലുണ്ടായ വര്‍ധനവാണ് ഗോദാവരി പവറിന്റെയും വളര്‍ച്ചയുടെ കാരണമായി കണക്കാക്കപ്പെടുന്നത്. ഉയര്‍ന്ന വരുമാനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് പാദത്തില്‍ അറ്റാദായത്തില്‍ വലിയ നേട്ടമുണ്ടാക്കിയതും ഓഹരി വിലയെ സ്വാധീനിച്ചിട്ടുണ്ട്. മാര്‍ച്ച് പാദത്തിലെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഗോദാവരി പവറിന്റെ ഓഹരികള്‍ ഒമ്പത് ശതമാനമായി ഉയര്‍ന്നിരുന്നു.
2021 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ 304.01 കോടി രൂപയുടെ ലാഭമാണ് കമ്പനി രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം ഇത് 34.22 കോടി രൂപയായിരുന്നു. മൊത്തം വരുമാനം 787.74 കോടി രൂപയില്‍ നിന്ന് 1,263.67 കോടി രൂപയായി ഉയര്‍ന്നു. 202021 സാമ്പത്തിക വര്‍ഷത്തെ കമ്പനിയുടെ അറ്റാദായം മുന്‍വര്‍ഷത്തെ 174.43 കോടിയില്‍ നിന്ന് 624.49 കോടി രൂപയായി ഉയര്‍ന്നു. മൊത്തം വരുമാനം 2019-20ലെ 3,293.18 കോടിയില്‍ നിന്ന് 4,075.96 കോടി രൂപയായി ഉയര്‍ന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story