FINANCE

പ്രമുഖ മ്യൂച്വല്‍ ഫണ്ടുകള്‍ വാങ്ങിയ 8 സ്‌മോള്‍ കാപ്പ് ഓഹരികള്‍

Abilaash

24 Nov 2021

ഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ കാര്യമായ വാങ്ങലുകള്‍ നടത്തുന്നുണ്ട്. ഒക്ടോബറിലും ചിത്രം മാറിയില്ല. പോയമാസം മ്യൂച്വല്‍ ഫണ്ടുകള്‍ സംയോജിതമായി 5,866 കോടി രൂപയുടെ ഓഹരികളാണ് വിപണിയില്‍ വാങ്ങിക്കൂട്ടിയത്.  

ഈ അവസരത്തില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ പുതുതായി വാങ്ങിയ സ്‌മോള്‍ കാപ്പ് ഓഹരികള്‍ ഏതൊക്കെയാണെന്ന് ചുവടെ കാണാം. 2021 ഒക്ടോബര്‍ 30 വരെയുള്ള കണക്കുകള്‍ പട്ടികയ്ക്ക് ആധാരം. എത്ര മ്യൂച്വല്‍ ഫണ്ടുകള്‍ സ്റ്റോക്ക് പുതുതായി വാങ്ങി, എത്ര മ്യൂച്വല്‍ ഫണ്ടുകള്‍ സ്റ്റോക്കില്‍ നിക്ഷേപം വര്‍ധിപ്പിച്ചു എന്നീ ഘടകങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

ഗോകല്‍ദാസ് എക്‌സ്‌പോര്‍ട്ട്‌സ് ലിമിറ്റഡ്

പ്രതിവര്‍ഷം 200 മില്യണ്‍ ഡോളര്‍ വാര്‍ഷിക വിറ്റുവരവുള്ള ഇന്ത്യയിലെ പ്രമുഖ വസ്ത്ര നിര്‍മാതാക്കളും കയറ്റുമതി കമ്പനിയുമാണ് ഗോകല്‍ദാസ് എക്‌സ്‌പോര്‍ട്ട്‌സ് ലിമിറ്റഡ്. ഒക്ടോബറില്‍ എട്ടു മ്യൂച്വല്‍ ഫണ്ടുകള്‍ ഈ സ്‌മോള്‍ കാപ്പ് കമ്പനിയില്‍ പുതുതായി നിക്ഷേപം നടത്തി. നിപ്പോണ്‍ ഇന്ത്യ ഫ്‌ളെക്‌സി കാപ്പ് (Nippon India Flexi Cap), നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ കാപ്പ് (Nippon India Small Cap), എസ്ബിഐ കണ്‍സംപ്ഷന്‍ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് (SBI Consumption Oppurtunities Fund), എസ്ബിഐ മാഗ്നം മിഡ് കാപ്പ് (SBI Magnum Mid Cap), ടാറ്റ സ്‌മോള്‍ കാപ്പ് ഫണ്ട് (Tata Small Cap Fund) ഉള്‍പ്പെടെയുള്ളവ ഇക്കൂട്ടത്തിലുണ്ട്.

ഇതേസമയം, ഒക്ടോബറില്‍ മറ്റൊരു മ്യൂച്വല്‍ ഫണ്ടായ ക്വാണ്ട് സ്‌മോള്‍ കാപ്പ് ഫണ്ട് (Quant Small Cap Fund) ഗോകല്‍ദാസ് എക്‌സ്‌പോര്‍ട്ട്‌സ് ഓഹരികള്‍ മുഴുവന്‍ വിറ്റൊഴിവാക്കി. 250.65 രൂപയിലാണ് തിങ്കളാഴ്ച്ച കമ്പനി വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 270.30 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 68.20 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.

മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മോഡിറ്റി എക്‌സ്‌ചേഞ്ചാണ് എംസിഎക്‌സ് (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ്). ഒക്ടോബറില്‍ ഏഴു മ്യൂച്വല്‍ ഫണ്ടുകള്‍ എംസിഎക്‌സില്‍ പുതുതായി നിക്ഷേപം നടത്തി. ഫ്രാങ്ക്‌ലിന്‍ ഇന്ത്യ ഡെറ്റ് ഹൈബ്രിഡ് (Franklin India Debt Hybrid), ഫ്രാങ്ക്‌ലിന്‍ ഇന്ത്യ ഫ്‌ളെക്‌സി കാപ്പ് (Franklin India Flexi Cap), ഫ്രാങ്ക്‌ലിന്‍ ഇന്ത്യ ടാക്‌സ്ഷീല്‍ഡ് (Franklin India Taxshield), എച്ച്എസ്ബിസി മിഡ് കാപ്പ് ഫണ്ട് (HSBC Mid Cap Fund) ഉള്‍പ്പെടെയുള്ളവ ഇതില്‍പ്പെടും.

പോയമാസം മിറെയ് അസറ്റ് ഇക്വിറ്റി സേവിങ്‌സ് (Mirae Asset Equity Savings), അദിത്യ ബിര്‍ല എസ്എല്‍ പ്യുവര്‍ വാല്യു (Aditya Birla SL Pure Value), മഹീന്ദ്ര മനുലൈഫ് മള്‍ട്ടി കാപ്പ് ബദത് യോജന (Mahindra Manulife Mulit Cap Badhat Yojana), പിജിഐഎം ഇന്ത്യ സ്‌മോള്‍ കാപ്പ് ഫണ്ട് (PGIM India Small Cap Fund) എന്നിവര്‍ സ്‌റ്റോക്കിലുള്ള നിക്ഷേപവും കാര്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. 1,816 രൂപയിലാണ് എംസിഎക്‌സ് ഓഹരികള്‍ തിങ്കളാഴ്ച്ച വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 2,135 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 1,432.30 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.

ബ്രിഗേഡ് എന്റര്‍പ്രൈസസ് ലിമിറ്റഡ്

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് ബ്രിഗേഡ് എന്റര്‍പ്രൈസസ് ലിമിറ്റഡ്. ഒക്ടോബറില്‍ ഏഴു മ്യൂച്വല്‍ ഫണ്ടുകള്‍ കമ്പനിയില്‍ പുതുതായി നിക്ഷേപം നടത്തി. ബറോഡ ബിസിനസ് സൈക്കിള്‍ (Baroda Business Cycle), ബറോഡ മിഡ് കാപ്പ് (Baroda Mid Cap), ബിഎന്‍പി പാരിബാസ് മിഡ് കാപ്പ് (BNP Paribas Mid Cap), ബിഎന്‍പി പാരിബാസ് മള്‍ട്ടി കാപ്പ് (BNP Paribas Multi Cap), ബിഓഐ എഎക്‌സ്എ സ്‌മോള്‍ കാപ്പ് ഫണ്ട് (BOI AXA Small Cap Fund) ഉള്‍പ്പെടയുള്ളവ ഇതില്‍പ്പെടും.

ഇതേസമയം, ഒക്ടോബറില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ബാലന്‍സ് അഡ്വാന്റേജ് ഫണ്ട് (ICICI Prudential Balanced Advantage Fund) പോര്‍ട്ട്‌ഫോളിയോയില്‍ നിന്ന് ബ്രിഗേഡ് ഓഹരികള്‍ പൂര്‍ണമായും വിറ്റൊഴിഞ്ഞിട്ടുണ്ട്. മറുഭാഗത്ത് ടാറ്റ ബിസിനസ് സൈക്കിള്‍ (Tata Business Cycle), ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ (ICICI Prudential Infrastructure), എസ്ബിഐ കോണ്‍ട്രാ ഫണ്ട് (SBI Contra Fund) എന്നിവര്‍ ബ്രിഗേഡിലുള്ള നിക്ഷേപം വര്‍ധിപ്പിച്ചതും കാണാം. തിങ്കളാഴ്ച്ച 494.60 രൂപയിലാണ് കമ്പനി വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 528.60 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 215.05 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.

കല്‍പതാരു പവര്‍ ട്രാന്‍സ്മിഷന്‍ ലിമിറ്റഡ്

ആഗോള പവര്‍ ട്രാന്‍സ്മിഷന്‍ രംഗത്ത് സാന്നിധ്യമറിയിക്കുന്ന കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയിറിങ് കമ്പനിയാണ് കല്‍പതാരു പവര്‍ ട്രാന്‍സ്മിഷന്‍ ലിമിറ്റഡ്. ഒക്ടോബറില്‍ ഏഴു മ്യൂച്വല്‍ ഫണ്ടുകള്‍ കമ്പനിയില്‍ പുതുതായി നിക്ഷേപം ആരംഭിച്ചു. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ എക്‌സ്‌പോര്‍ട്ട് ആന്‍ഡ് സര്‍വീസസ് (ICICI Prudential Exports & Services), ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ റിട്ടയര്‍മെന്റ് ഫണ്ട്-ഹൈബ്രിഡ് അഗ്രസീവ് (ICICI Prudential Retirement Fund-Hybrid Aggressive), ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ റിട്ടയര്‍മെന്റ് ഫണ്ട്-പ്യുവര്‍ ഇക്വിറ്റി (ICICI Prudential Retirement Fund-Pure Equity), കൊട്ടാക്ക് മള്‍ട്ടി കാപ്പ് (Kotak Multicap), മഹീന്ദ്ര മനുലൈഫ് ഇഎല്‍എസ്എസ് കര്‍ ബചത് യോജന (Mahindra Manulife ELSS Kar Bachat Yojana) ഉള്‍പ്പെടെയുള്ളവ ഇക്കൂട്ടത്തിലുണ്ട്.

പോയമാസം ഐഡിഎഫ്‌സി ടാക്‌സ് അഡ്വാന്റേജ് ഇഎല്‍എസ്എസ് (IDFC Tax Advantage ELSS), നിപ്പോണ്‍ ഇന്ത്യ പവര്‍ ആന്‍ഡ് ഇന്‍ഫ്രാ ഫണ്ട് (Nippon India Power & Infra Fund) എന്നീ മ്യൂച്വല്‍ ഫണ്ടുകള്‍ കല്‍പതാരു സ്റ്റോക്ക് പൂര്‍ണമായും വിട്ടൊഴിഞ്ഞു. തിങ്കളാഴ്ച്ച 406.50 രൂപയിലാണ് കമ്പനി വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 495.95 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 257 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.

ബ്ലൂ സ്റ്റാര്‍ ലിമിറ്റഡ്

എസി, ഫ്രിഡ്ജ് വ്യവസായത്തില്‍ ശക്തമായി നിലകൊള്ളുന്ന ഇന്ത്യയിലെ ബഹുരാഷ്ട്ര ഇലക്ട്രോണിക്‌സ് കമ്പനിയാണ് ബ്ലൂ സ്റ്റാര്‍ ലിമിറ്റഡ്. കമ്പനിയുടെ ആസ്ഥാനം മുംബൈയാണ്.

ഒക്ടോബറില്‍ ആറു മ്യൂച്വല്‍ ഫണ്ടുകള്‍ ബ്ലൂ സ്റ്റാറില്‍ പുതുതായി നിക്ഷേപം ആരംഭിച്ചത് കാണാം. ഫ്രാങ്ക്‌ലിന്‍ ഇന്ത്യ ഡെറ്റ് ഹൈബ്രിഡ് (Franklin India Debt Hybrid), ഫ്രാങ്ക്‌ലിന്‍ ഇന്ത്യ ഇക്വിറ്റി ഹൈബ്രിഡ് (Franklin India Equirty Hybrid), ഫ്രാങ്ക്‌ലിന്‍ ഇന്ത്യ പെന്‍ഷന്‍ (Franklin India Pension), നിപ്പോണ്‍ ഇന്ത്യ ബാലന്‍സ്ഡ് അഡ്വാന്റേജ് (Nippon India Balanced Advantage), നിപ്പോണ്‍ ഇന്ത്യ കണ്‍സംപ്ഷന്‍ ഫണ്ട് (Nippon India Consumption Fund) ഉള്‍പ്പെടെയുള്ളവ ഈ നിരയിലുണ്ട്. തിങ്കളാഴ്ച്ച 1,050 രൂപയിലാണ് കമ്പനി വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 1,091.15 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 701 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.

പിസിബിഎല്‍ ലിമിറ്റഡ്

ആര്‍പി സഞ്ജിവ് ഗോയങ്ക ഗ്രൂപ്പിന് കീഴില്‍ കാര്‍ബണ്‍ ബ്ലാക്ക് വ്യവസായത്തില്‍ ചുവടുറപ്പിക്കുന്ന കമ്പനിയാണ് ഫിലിപ്പ്‌സ് കാര്‍ബണ്‍ ബ്ലാക്ക് ലിമിറ്റഡ്. പ്രതിവര്‍ഷം 6.03 ലക്ഷം മെഗാടണ്‍ ഉത്പാദനശേഷി കമ്പനിക്കുണ്ട്. എച്ച്ഡിഎഫ്‌സി ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് (HDFC Balanced Advantage Fund), പിജിഐഎം ഇന്ത്യ ഫ്‌ളെക്‌സി കാപ്പ് (PGIM India Flexi Cap), പിജിഐഎം ഇന്ത്യ ഹൈബ്രിഡ് ഇക്വിറ്റി (PGIM India Hybrid Equity), പിജിഐഎം ഇന്ത്യ ലാര്‍ജ് കാപ്പ് (PGIM India Large Cap) ഉള്‍പ്പെടെ അഞ്ച് മ്യൂച്വല്‍ ഫണ്ടുകളാണ് കഴിഞ്ഞമാസം പിസിബിഎല്‍ ലിമിറ്റഡില്‍ പുതിയ നിക്ഷേപം ആരംഭിച്ചത്. തിങ്കളാഴ്ച്ച 231 രൂപയിലാണ് കമ്പനി വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 278.65 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 143.20 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.

ഇന്ത്യാബുള്‍സ് റിയല്‍ എസ്റ്റേറ്റ് ലിമിറ്റഡ്

ഇന്ത്യയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍ ഒന്നാണ് ഇന്ത്യാബുള്‍സ് റിയല്‍ എസ്റ്റേറ്റ് ലിമിറ്റഡ്. വാണിജ്യ, റെസിഡന്‍ഷ്യല്‍ രംഗങ്ങളില്‍ കമ്പനിക്ക് ഒരുപോലെ സാന്നിധ്യമുണ്ട്. ബിഓഐ എഎക്‌സ്എ മിഡ് ആന്‍ഡ് സ്‌മോള്‍ കാപ്പ് ഇക്വിറ്റി ആന്‍ഡ് ഡെറ്റ് (BOI AXA Mid & Small Cap Equity & Debt), ഐഡിബിഐ ഹൈബ്രിഡ് ഇക്വിറ്റി (IDBI Hybrid Equity), ഐഡിബിഐ ഇന്ത്യ ടോപ്പ് 100 ഇക്വിറ്റി (IDBI India Top 100 Equity), ഐഡിബിഐ ലോങ് ടേം വാല്യു (IDBI Long Term Value), ഐഡിബിഐ മിഡ് കാപ്പ് ഫണ്ട് (IDBI Mid Cap Fund) എന്നീ മ്യൂച്വല്‍ ഫണ്ടുകളാണ് പോയമാസം പുതുതായി കമ്പനിയുടെ ഓഹരികള്‍ വാങ്ങിയത്.

മറുഭാഗത്ത് ക്വാണ്ട് കണ്‍സംപ്ഷന്‍ (Quant Consumption), ക്വാണ്ട് ഇഎസ്ജി ഇക്വിറ്റി ഫണ്ട് (Quant ESG Equity Fund) എന്നീ മ്യൂച്വല്‍ ഫണ്ടുകള്‍ ഇന്ത്യാബുള്‍സ് ഓഹരികള്‍ പൂര്‍ണമായും വിറ്റു. തിങ്കളാഴ്ച്ച 174.30 രൂപയിലാണ് കമ്പനി വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 195.90 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 59.15 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.

ബിര്‍ല കോര്‍പ്പറേഷന്‍ ലിമിറ്റഡ്

ഇന്ത്യയിലെ സിമന്റ് വ്യവസായത്തില്‍ മുന്നിട്ട് നില്‍ക്കുന്ന കോര്‍പ്പറേറ്റ് ഗ്രൂപ്പ് കമ്പനിയാണ് ബിര്‍ല കോര്‍പ്പറേഷന്‍. എച്ച്എസ്ബിസി മിഡ് കാപ്പ് (HSBC Mid Cap), മഹീന്ദ്ര മനുലൈഫ് ഇഎല്‍എസ്എസ് കര്‍ ബചത് യോജന (Mahindra Manulife ELSS Kar Bachat Yojana), മഹീന്ദ്ര മനുലൈഫ് ഫ്‌ളെക്‌സി കാപ്പ് യോജന (Mahindra Manulife Flexi Cap Yojana), മഹീന്ദ്ര മനുലൈഫ് മിഡ് കാപ്പ് ഉന്നതി യോജന (Mahindra Manulife Unnati Yojana) എന്നീ നാലു മ്യൂച്വല്‍ ഫണ്ടുകള്‍ പോയമാസം ബിര്‍ല കോര്‍പ്പറേഷനില്‍ പുതുതായി നിക്ഷേപം നടത്തിയത് കാണാം.

ഒക്ടോബറില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടും (ICICI Prudential Infrastructure Fund) സ്‌റ്റോക്കിലുള്ള നിക്ഷേപം കാര്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച 1,459.95 രൂപയിലാണ് കമ്പനി വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 1,649 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 661.25 രൂപ വരെയുള്ള താഴ്ച്ചയ്ക്കും കമ്പനി സാക്ഷിയാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story