FINANCE

സ്വർണവില നേട്ടമാക്കി ഇടിഎഫ്; ഗോൾഡ് ഇടിഎഫ് പദ്ധതിക്കു പ്രചാരം ഏറുന്നു

16 Sep 2019

ന്യൂഏജ് ന്യൂസ്, കൊച്ചി ∙ നിക്ഷേപത്തിനു സ്വർണപാതയൊരുക്കുന്ന ഗോൾഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് (ഗോൾഡ് ഇടിഎഫ്) എന്ന പദ്ധതിക്കു പ്രചാരം ഏറുന്നു. സ്വർണത്തിന്റെ വിലയിലുണ്ടായിട്ടുള്ള കുതിപ്പും വർധന തുടരുമെന്ന പ്രതീക്ഷയുമാണു പദ്ധതിക്കു മാറ്റു കൂട്ടുന്നത്. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ബാങ്ക് നിക്ഷേപത്തെയും ഓഹരി, കടപ്പത്ര, റിയൽ എസ്‌റ്റേറ്റ് നിക്ഷേപങ്ങളെയുമൊക്കെ കടത്തിവെട്ടുന്നതാണു സ്വർണത്തിൽനിന്നുള്ള മൂലധന നേട്ടം.

ഓഗസ്‌റ്റ് 31ലെ കണക്കനുസരിച്ചു രാജ്യത്തെ 12 ഗോൾഡ് ഇടിഎഫുകൾ കൈകാര്യം ചെയ്യുന്ന അറ്റ ആസ്‌തിയുടെ മൂല്യം 5799 കോടി രൂപയിൽ എത്തിയിരിക്കുന്നു. ഓഗസ്‌റ്റിൽ മാത്രം 145 കോടി രൂപ ഫണ്ടുകളിലേക്ക് ഒഴുകിയെത്തിയതായാണ് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്‌സ് ഇൻ ഇന്ത്യ (ആംഫി) യുടെ കണക്ക്. മാസാടിസ്‌ഥാനത്തിൽ ഈ തോതിലുള്ള നിക്ഷേപ പ്രവാഹം സാധാരണമല്ല.

ആഗോളതലത്തിലും പ്രകടമാകുന്നത് ഈ പ്രവണത തന്നെയാണ്. ഓഗസ്‌റ്റിൽ ലോകമെങ്ങുമുള്ള നിക്ഷേപകരിൽനിന്ന് 600 കോടി യുഎസ് ഡോളർ (42,600 കോടി രൂപ) ഗോൾഡ് ഇടിഎഫുകൾക്കു ലഭിച്ചു. 2013 മാർച്ചിനു ശേഷം ഒരു മാസം ഇത്രയും തുക നിക്ഷേപമായെത്തുന്നത് ആദ്യം. ഫണ്ടുകളുടെ ആകെ സ്വർണ ശേഖരം 2733 ടണ്ണിലെത്തി. മൂന്നു വർഷത്തിനിടയിലുണ്ടായ വർധന 1300 ടണ്ണിലേറെ.

ലോക സമ്പദ്‌വ്യവസ്‌ഥ സംബന്ധിച്ച ആശങ്ക, യുഎസ് – ചൈന വ്യാപാരയുദ്ധം, യുഎസ് ഫെഡറൽ റിസർവ് മുതൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വരെയുള്ള കേന്ദ്ര ബാങ്കുകളുടെ പലിശ നയം തുടങ്ങിയ കാരണങ്ങളാൽ സ്വർണത്തിനു സുരക്ഷിത നിക്ഷേപമെന്ന മെച്ചമുള്ളതും ഇടിഎഫുകളുടെ പ്രചാര വർധനയ്‌ക്കു സഹായകമാകുന്നുണ്ട്.


വ്യത്യസ്‌തമായ നിക്ഷേപ പദ്ധതി

സ്വർണത്തിൽ പണം നിക്ഷേപിക്കുന്നതിനുള്ള വ്യത്യസ്‌തമായ മാർഗമാണു ഗോൾഡ് ഇടിഎഫ്. നിക്ഷേപകനു സ്വർണത്തെ പ്രതിനിധാനം ചെയ്യുന്ന യൂണിറ്റുകളാണു ഫണ്ടിൽനിന്നു ലഭിക്കുക. യൂണിറ്റുകൾ നിക്ഷേപകന്റെ ഡീമാറ്റ് അക്കൗണ്ടിൽ വരവുവയ്‌ക്കും. ഇഷ്‌ടമുള്ളപ്പോൾ വിൽക്കാം.

ഒരു യൂണിറ്റിന്റെ വ്യാപാരം പോലും അനുവദനീയമായതിനാൽ എത്ര ചെറിയ നിക്ഷേപകനും അവസരം ലഭ്യമാകുന്നു.<br />

ഓഹരി വിപണിയിലൂടെ ക്രയവിക്രയം സാധ്യമാക്കുന്ന ഈ നിക്ഷേപ പദ്ധതി സെക്യുരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യുടെ നിബന്ധനകൾക്കും നിയന്ത്രണങ്ങൾക്കും അനുസൃതമാണ്.


നേട്ടങ്ങൾ

നിക്ഷേപകനുള്ള സൗകര്യങ്ങൾ ഏറെയാണ്: സ്വർണം സൂക്ഷിക്കുക എന്ന ബാധ്യതയില്ല; മോഷണം പോകില്ല; സ്വർണം വിൽക്കുമ്പോഴുണ്ടാകാറുള്ള നഷ്‌ടവുമില്ല. ക്രയവിക്രയമാകട്ടെ വളരെ എളുപ്പവും. മ്യൂച്വൽ ഫണ്ടിന്റെ വൈവിധ്യവും ഓഹരികളുടെ സവിശേഷതകളുമാണ് ഇടിഎഫിനെ ആകർഷകമാക്കുന്ന മറ്റു പ്രധാന ഘടകങ്ങൾ.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story