Newage News
15 Jan 2020
ന്യൂഡൽഹി: സ്വർണത്തിന്റെ മാറ്റ് ഉറപ്പിക്കാൻ, ഗുണമേന്മ മുദ്രയായ ‘ഹാൾമാർക്കിങ്’ ഇന്നു മുതൽ കേന്ദ്രം നിർബന്ധമാക്കുന്നു. വിജ്ഞാപനം ഇറക്കുമെങ്കിലും നടപ്പാക്കാൻ ഒരു വർഷത്തെ സാവകാശം നൽകും. 2020 ജനുവരി 15 മുതൽ രാജ്യത്തു ഹാൾമാർക്കുള്ള സ്വർണാഭരണം മാത്രമായിരിക്കുമെന്നു കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി റാം വിലാസ് പാസ്വാൻ വ്യക്തമാക്കി.
22 കാരറ്റ്, 20 കാരറ്റ്, 18 കാരറ്റ്, 14 കാരറ്റ് സ്വർണാഭരണങ്ങൾക്കാണു ഹാൾമാർക്കിങ് നിർബന്ധമാക്കുന്നത്. നിലവിലുള്ള സ്റ്റോക് വിറ്റഴിക്കാനാണ് ഒരു വർഷത്തെ സാവകാശം. ഹാൾമാർക്കിങ് നിർബന്ധമാക്കുന്നതോടെ സ്വർണാഭരണ വിപണി പൂർണമായും ബിഐഎസ് നിയമത്തിന്റെ പരിധിയിൽ വരും. ഗുണമേന്മയില്ലാത്ത സ്വർണാഭരണം ഇല്ലാതാക്കാൻ കഴിയുമെന്നതാണ് നേട്ടം. ഹാൾമാർക്കിങ് ലൈസൻസുള്ള 2162 ജ്വല്ലറികളാണ് കേരളത്തിലുള്ളത്.