ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

സ്വർണ ഇറക്കുമതി 31 മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ

മുംബൈ: ഒക്ടോബറിലെ ഇന്ത്യയുടെ സ്വർണ ഇറക്കുമതി 31 മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തി.

ദീപാവലിക്ക് മുന്നോടിയായുള്ള വിലയിടിവ് വ്യാപാരികളെ കൂടുതൽ സ്വർണം വാങ്ങാൻ പ്രേരിപ്പിച്ചതിനാൽ ഒക്ടോബറിലെ ഇന്ത്യയുടെ സ്വർണ ഇറക്കുമതി ഒരു വർഷം മുമ്പുള്ളതിനേക്കാൾ 60% ഉയർന്ന് 31 മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. സ്വർണ്ണ ഇറക്കുമതി കൂടിയത് ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് ഉത്തേജനം നൽകുന്നു. എന്നാൽ ഇത് ഇന്ത്യയുടെ വ്യാപാര കമ്മി വർധിപ്പിക്കുകയും, രൂപയെ കൂടുതൽ ദുർബലമാക്കുകയും ചെയ്തേക്കാം.

ഒക്‌ടോബറിൽ ഇന്ത്യ 123 മെട്രിക് ടൺ സ്വർണം ഇറക്കുമതി ചെയ്‌തു, മുൻ വർഷം ഇത് 77 ടൺ ആയിരുന്നു.

കഴിഞ്ഞ പത്തു വർഷത്തിനിടെ ഒക്ടോബറിലെ ശരാശരി പ്രതിമാസ ഇറക്കുമതി 66 ടൺ ആയിരുന്നു. മൂല്യം കണക്കിലെടുത്താൽ, ഒക്‌ടോബറിലെ ഇറക്കുമതി കഴിഞ്ഞ വർഷം 370 കോടി ഡോളറിൽ നിന്ന് ഏകദേശം ഇരട്ടിയായ 723 കോടി ഡോളറായി.

ഒക്ടോബർ തുടക്കത്തിൽ, ആഭ്യന്തര സ്വർണ്ണവില 7 മാസത്തെ ഏറ്റവും താഴ്ന്നനിലയിലേക്ക് വന്നത് ഗുണകരമായി.

X
Top