Newage News
05 Mar 2021
കൊച്ചി: ഒന്നിട വിട്ട ദിവസങ്ങളിൽ സംസ്ഥാനത്ത് സ്വർണ വില കുറയുന്ന പ്രവണതയാണിപ്പോൾ. ബുധനാഴ്ച വില ഉയർന്നപ്പോൾ, ഗ്രാമിന് 65 രൂപ കുറഞ്ഞ് 4180 രൂപയും പവന് 520 രൂപ കുറഞ്ഞ് 33,440 രൂപയുമാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയാണിത്. ബുധനാഴ്ച സ്വർണവില ഗ്രാമിന് 35 രൂപ കൂടി 4,245 രൂപയും പവന് 280 രൂപ കൂടി 33,960 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്.
ഈ മാസത്തെ ഏറ്റവും ഉയർന്ന വില മാർച്ച് 1 ന് രേഖപ്പെടുത്തിയ 34,400 രൂപയാണ്. ഫെബ്രുവരി 27,28 തീയതികളിൽ കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ ആയിരുന്നു സ്വര്‍ണ വില. ഒരു പവൻ സ്വര്‍ണത്തിന് 34,160 രൂപയായിരുന്നു അന്ന്. ഒരു ഗ്രാമിന് 4,270 രൂപയായിരുന്നു വില. ഫെബ്രുവരി ഒന്നിന് 36,800 രൂപയായിരുന്നു വില.
അതേ സമയം ആഗോള തലത്തിൽ അമേരിക്കൻ ഉത്തേജക പാക്കേജ് പ്രഖ്യാപന പ്രതീക്ഷയിൽ സ്വർണത്തിൽ നിന്നും വൻതോതിൽ പണം പിൻവലിക്കപ്പെടുന്നത് സ്വർണത്തിന് വീണ്ടും തിരുത്തൽ നല്കി. ഔൺസിന് 1700 ഡോളറിന്റെ പിന്തുണ നഷ്ടമാകുന്നത് സ്വർണത്തിലെ വീഴ്ച ഇനിയും വലുതാക്കിയേക്കാമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.