ECONOMY

തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും സ്വര്‍ണവില കുതിക്കുന്നു; പവന് ശനിയാഴ്ച 200 രൂപ വർധിച്ചു

Newage News

22 Feb 2020

കൊച്ചി: തുടര്ച്ചയായി മൂന്നാമത്തെ ദിവസവും റെക്കോഡ് ഭേദിച്ച് സ്വര്ണവില കുതിച്ചു. സ്വര്ണം പവന് ശനിയാഴ്ച 200 രൂപവര്ധിച്ച് 31,480 രൂപയായി. 3935 രൂപയാണ് ഗ്രാമിന്.

വെള്ളിയാഴ്ച പവന് 400 രൂപയാണ് വര്ധിച്ചത്. ഫെബ്രുവരി ആറിന് രേഖപ്പെടുത്തിയ 29,920 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. അതിനുശേഷം കയറ്റിറക്കങ്ങളിലൂടെ രണ്ടാഴ്ചകൊണ്ട് 1,560 രൂപയാണ് പവന് വര്ധിച്ചത്.

ചൈനയിലെ കൊറോണ വൈറസ് ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന ആശങ്കയാണ് സ്വര്ണ വില ഉയരാന് കാരണം. മാന്ദ്യവേളയില് സുരക്ഷിത നിക്ഷേപമെന്ന നിലയില് സ്വര്ണത്തിന് ഡിമാന്ഡ് കൂടാറുണ്ട്. ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിയുന്നതും സ്വര്ണത്തിന്റെ വിലയില് പ്രതിഫലിച്ചു.

രാജ്യാന്തര വിപണിയില് ഏഴു വര്ഷത്തെ ഉയരത്തിലാണ് സ്വര്ണ വില. അന്താരാഷ്ട്ര വിപണിയില് ട്രോയ് ഔണ്സ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില 1.39 ശതമാനം ഉയര്ന്ന് 1641.70 ഡോളറായി.

വില വന് തോതില് ഉയര്ന്നതോടെ ജൂവലറികളില് വില്പന കുറഞ്ഞിട്ടുണ്ട്. പണിക്കൂലിയും ജി.എസ്.ടി.യും പ്രളയ സെസുമൊക്കെ ചേര്ക്കുമ്പോള് ഒരു പവന് സ്വര്ണം ലഭിക്കാന് 36,000-ത്തോളം രൂപ നല്കേണ്ടി വരും.

ഈ വര്ഷം ജനുവരി ആറിനാണ് പവന് 30,000 എന്ന മാന്ത്രിക സംഖ്യ കടന്ന് 30,200 രൂപയിലെത്തിയത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ