ECONOMY

റെക്കോര്‍ഡുകൾ ഭേദിച്ച് സംസ്ഥാനത്തെ സ്വർണ വില; ഗ്രാമിന് 35 രൂപ ഇന്ന് കൂടി, സ്വർണം പവന് 40,000 രൂപയിലെത്തി

Newage News

31 Jul 2020

കൊച്ചി: സ്വർണവില പവന് 40,000 രൂപയിലെത്തി. ഇന്ന് മാത്രം ഗ്രാമിന് 35 രൂപയാണ് കൂടിയത്. ഒരു ഗ്രാമിന് 5000 രൂപയാണ് സ്വർണത്തിന്‍റെ ഇന്നത്തെ വിൽപ്പന നിരക്ക്. ജനുവരി മാസത്തിൽ നിന്ന് 10,400 രൂപയാണ് 7 മാസം കൊണ്ട് കൂടിയത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില 1971 ഡോളറാണ് നിരക്ക്.

കൊ​വി​ഡ് പ്ര​തി​സ​ന്ധി​യി​ല്‍ മ​റ്റ് വി​പ​ണി​ക​ളി​ല്‍ അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്ന​താ​ണ് സ്വ​ര്‍​ണ​ത്തി​ലെ വി​ല​ക്ക​യ​റ്റ​ത്തി​ന് പ്ര​ധാ​ന കാ​ര​ണം. ക​ഴി​ഞ്ഞ ഏതാനും ദി​വ​സ​ങ്ങ​ളാ​യി സ്വ​ര്‍​ണ വി​ല പു​തി​യ റിക്കാ​ര്‍​ഡ് സൃ​ഷ്ടി​ച്ച് നീ​ങ്ങു​ക​യാ​ണ്. 2011 ലെ ​ഉ​യ​ര്‍​ന്ന അ​ന്താ​രാ​ഷ്ട്ര വി​ല​യാ​യ 1917.90 ഡോ​ള​ര്‍ ക​ഴി​ഞ്ഞ 28നാ​ണു തി​രു​ത്തി​യ​ത്. 1981.27 എ​ന്ന പു​തി​യ റി​ക്കാ​ര്‍​ഡ് ത​ക​ര്‍​ത്ത് ര​ണ്ടാ​യി​രം ഡോ​ള​ര്‍ മ​റി​ക​ട​ന്നാ​ല്‍ ഈ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ 2,300 ഡോ​ള​ര്‍ വ​രെ​യെ​ത്താ​മെ​ന്ന പ്ര​വ​ച​ന​ങ്ങ​ളാ​ണ് വ​രു​ന്ന​ത്.

ജൂലൈ മാസം ഒന്നാം തീയതിയിലെ ഉയർന്ന നിരക്കാണ് സ്വർണ വിപണി ഇന്ന് മറിക‌ടന്നത്. ജൂലൈ ഒന്നിന് ​ഗ്രാമിന് 4,520 രൂപയായിരുന്നു നിരക്ക്. പവന് 36,160 രൂപയുമായിരുന്നു. കൊവി‍ഡ് വ്യാപനവും അമേരിക്ക ചൈന വ്യാപാര യുദ്ധവും ഓഹരി വിപണിയിലെ ചാഞ്ചാട്ടവും മൂലം ആഗോള തലത്തിൽ സ്വര്‍ണ്ണത്തിൽ നിക്ഷേപങ്ങൾ കൂടുന്നതാണ് വില കുതിച്ചുയരാൻ കാരണം. നിക്ഷേപങ്ങൾ കൂടുന്നതിനാൽ സ്വര്‍ണ വില ഇനിയും ഉയരാനാണ് സാധ്യത.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ