ECONOMY

പുതിയ മാസത്തിൽ തിളക്കവുമായി സ്വർണ വിപണി

Newage News

02 Mar 2021

സംസ്ഥാനത്ത് ഒരാഴ്ചയായി ഇടിവിലായിരുന്ന സ്വർണ വില തിങ്കളാഴ്ച ഉയർന്നു. ഗ്രാമിന് 35 കൂടി  4305 രൂപയും പവന് 280 രൂപ ഉയർന്ന് 34,440 രൂപയും ആണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. വെള്ളി ഗ്രാമിന് 73 രൂപ.സ്വർണത്തിന് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വില ശനിയാഴ്ച രേഖപ്പെടുത്തിയ 34,160 രൂപ ആയിരുന്നു . ഇതോടെ 3 ദിവസം കൊണ്ട് 840 രൂപയാണ് ഫെബ്രുവരി അവസാനിച്ച ആഴ്ചയിൽ പവന് കുറഞ്ഞത്. ഫെബ്രുവരി മാസത്തെ ഏറ്റവും കൂടിയ വില മാസത്തിന്റെ തുടക്കത്തിൽ  രേഖപ്പെടുത്തിയ 36,800 രൂപയായിരുന്നു.സ്വര്‍ണ വില പിന്നീട് ഇടിയുകയായിരുന്നു.

അതേ സമയം രാജ്യാന്തര വിപണിയിൽ യുഎസ് പ്രതിനിധി സഭ 1.9 ട്രില്യൺ ഡോളർ ഉത്തേജക പാക്കേജ് പാസാക്കിയതിനെത്തുടർന്ന് വിപണിയിൽ  തിങ്കളാഴ്ച സ്വർണ്ണ, വെള്ളി അവധി വില ഉയർന്നു. ഒപ്പം ഒരാഴ്ചത്തെ ഉയർന്ന നേട്ടത്തിൽ നിന്ന് ഡോളർ ഇടിയുകയും ചെയ്തു. ഇതോടെ മറ്റ് കറൻസികളുടെ ഉടമകൾക്ക് സ്വർണം സ്വന്തമാക്കൽ എളുപ്പമായി. രാജ്യാന്തര വിപണിയിൽ ഔൺസിന് 1750 ഡോളറിന് താഴെ വ്യാപാരം നടക്കുന്ന സ്വർണത്തിന് ഇനിയും വില വിലയിടിവുണ്ടായേക്കാമെന്ന് കരുതുന്നു. സ്വർണത്തിന്റെ ഇടിവ് നിക്ഷേപകർക്ക് വാങ്ങലിനുള്ള അവസരം കൂടിയാണ്. രാജ്യത്ത് മാർച്ച് 5 വരെ വിൽപ്പന നടക്കുന്ന സോവറിൻ ഗോൾഡ് ബോണ്ട് ഇപ്പോൾ നിക്ഷേപത്തിന് പരിഗണിക്കാമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ