ECONOMY

കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡിൽ; ഇന്നു മാത്രം വർധിച്ചത് പവന് 320 രൂപ

13 Aug 2019

ന്യൂഏജ് ന്യൂസ്, കോട്ടയം∙ സ്വർണവില സർവകാല റെക്കോർഡിൽ. 27,800 രൂപയാണ് ഒരു പവന്റെ ഇന്നത്തെ വില.  ഇന്നു മാത്രം പവന് 320 രൂപയുടെ വർധനവാണുണ്ടായത്. ഗ്രാമിന് 40 രൂപ കൂടി 3,475 രൂപയായി. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 22,000 ആയിരുന്ന സ്വർണവിലയാണ് ഒരു വർഷം കൊണ്ട് 5,800 രൂപ കൂടി 27,800ൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ ഒന്നര മാസത്തിനകം കൂടിയിരിക്കുന്നത് ഒരു പവന് 3000 രൂപയ്ക്കടുത്താണ്. ജൂലൈ ആദ്യം 24,920 രൂപയായിരുന്നു പവന്റെ വില.

രാജ്യാന്തര വിപണിയിലെ വില വർധനവാണ് പ്രധാനമായും ആഭ്യന്തര വിപണിയിലും സ്വർണവില കുത്തനെ ഉയരാനുളള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ മൂല്യം ഇടിഞ്ഞതും വില കൂടാൻ കാരണമായി. സാമ്പത്തിക മാന്ദ്യം ആഗോള വിപണിയെ ബാധിച്ചതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ സ്വർണത്തിലേക്കു കൂടുതൽ ആകൃഷ്ടരാകുന്നു. ഇതാണ് ആഗോള വിപണിയിലെ വിലക്കയറ്റത്തിനു കാരണം. 

ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുകയാണ്. ഈ സാഹചര്യത്തിൽ സ്വർണവില ഇനിയും കൂടുമെന്നാണു വിദഗ്ധർ സൂചിപ്പിക്കുന്നത്. സ്ഥിതി ഇതുപോലെ തുടർന്നാൽ വരും ദിവസങ്ങളിൽ‍ തന്നെ ഒരു പവന്റെ വില 28000 കടക്കാൻ സാധ്യതയുണ്ടെന്നു വ്യാപാരികൾ കണക്കു കൂട്ടുന്നു. രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്ന് 12.5 ശതമാനം ആക്കി ഉയർത്തിയിരുന്നു. ഇതേ തുടർന്നാണ് ഇന്ത്യൻ വിപണിയിലെ സ്വർണവിലയിൽ കാര്യമായ കയറ്റം ഉണ്ടായി തുടങ്ങിയത്.

അതേസമയം, വിലവർധന കച്ചവടത്തെ ദോഷമായി ബാധിച്ചിട്ടില്ലെന്നാണ് വിപണിയിൽ നിന്നുള്ള കണക്കുകൾ.  കേരളത്തെ ബാധിച്ച പ്രളയം, മഴക്കെടുതികളും സ്വർണവിപണിയിൽ സാരമായ ചലനം ഉണ്ടാക്കിയിട്ടില്ല. പതിവു പോലെ വ്യാപാരം നടക്കുന്നതായി വ്യാപാരികൾ സാക്ഷ്യപ്പെടുത്തി. ഓണം, വിവാഹ സീസണുകൾ അടുക്കുന്തോറും വിലയോടൊപ്പം സ്വർണക്കച്ചവടവും കുത്തനെ കൂടുമെന്നാണു കണക്കുകൂട്ടൽ.Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ
NEWS BREAKING: മരട് ഫ്ലാറ്റ് കേസിലെ കോടതി വിധിയിൽ ഗുരുതരമായ സാങ്കേതിക പിഴവുകൾ; തിരുത്തൽ ഹർജിയിൽ നിർണായകമാകുന്ന നിയമ പ്രശ്നങ്ങൾ ഏറെയെന്ന് വിദഗ്ധർ, സുപ്രീം കോടതിയെ മൂന്നംഗ സമിതി തെറ്റിദ്ധരിപ്പിച്ചു, ടെക്നിക്കൽ കമ്മിറ്റിയിൽ ഹർജിക്കാരുടെ പ്രതിനിധികളും, കരുക്കൾ നീക്കിയത് കേരള കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റി