ECONOMY

വീണ്ടും കുത്തനെ ഉയര്‍ന്ന് സ്വര്‍ണ വില

Newage News

22 Oct 2020

കൊച്ചി: സംസ്ഥാനത്ത് ചെറിയ ഒരു കുറവിനു ശേഷം സ്വര്‍ണ വില വീണ്ടും ഉയരങ്ങളിലേക്ക്. പവന് ഒറ്റയടിക്ക് 280 രൂപയാണ് ഉയര്‍ന്നത്. 37640 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 4705 രൂപയാണ് വില. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ താഴ്ചയ്ക്ക് ശേഷമാണ് കയറ്റമെന്നതിനാല്‍ സമീപകാലങ്ങളിലെ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് എത്തിയില്ല. പവന് 37,800 രൂപ വരെ സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഒക്ടോബര്‍ 10, 11, 12, 13 തീയതികളിലായിരുന്നു ഇത്. എന്നാല്‍ പിന്നീട് വില കുത്തനെ കുറയുകയായിരുന്നു. ഒക്ടോബറിലെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വില പവന് 37120 രൂപയാണ്. ഒക്ടോബര്‍ അഞ്ചിനാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.

ദേശീയ വിപണിയിലും ഇന്ന് സ്വര്‍ണ വില വര്‍ധിച്ചു. എംസിഎക്സില്‍ സ്വര്‍ണ്ണ ഫ്യൂച്ചര്‍ നിരക്ക് 10 ഗ്രാമിന് 0.27 ശതമാനം ഉയര്‍ന്ന് 51,047 രൂപയിലെത്തി. സില്‍വര്‍ ഫ്യൂച്ചറുകള്‍ 0.6 ശതമാനം ഉയര്‍ന്ന് കിലോയ്ക്ക് 63,505 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണം 0.45 ശതമാനവും വെള്ളി 1.6 ശതമാനവും ഉയര്‍ന്നിട്ടുണ്ട്. സ്വര്‍ണ ഇടിഎഫുകളുടെ നിരക്കും ദേശീയ തലത്തില്‍ വര്‍ധിച്ചിട്ടുണ്ട്.

ആഗോള വിപണികളില്‍, യുഎസ് ഉത്തേജക പാക്കേജിന്റെ പുതുക്കിയ പ്രതീക്ഷകളിലാണ് സ്വര്‍ണ്ണ നിരക്ക് ഉയര്‍ന്നത്. ദുര്‍ബലമായ യുഎസ് ഡോളറും സ്വര്‍ണത്തെ പിന്തുണച്ചിരുന്നു. സ്പോട്ട് സ്വര്‍ണം ഔണ്‍സിന് 0.3 ശതമാനം ഉയര്‍ന്ന് 1,912.11 ഡോളറിലും വെള്ളി വില 0.7 ശതമാനം ഉയര്‍ന്ന് 24.82 ഡോളറിലും പ്ലാറ്റിനം 0.3 ശതമാനം ഉയര്‍ന്ന് 873.89 ഡോളറിലും എത്തി. ഡോളര്‍ സൂചിക ഇന്ന് 0.14 ശതമാനം ഇടിഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ