ECONOMY

ദേശീയ വിപണിയില്‍ സ്വര്‍ണവില 55,000വും ആഗോളവിപണിയില്‍ 2000 ഡോളറും മറികടന്നു; ചരിത്രത്തിലാദ്യം

Newage News

05 Aug 2020

രിത്രത്തിലാദ്യമായി ദേശീയ വിപണിയില് സ്വര്ണവില 55,000വും ആഗോളവിപണിയില് 2000 ഡോളറും മറികടന്നു.

യുഎസ് ഫെഡ് റിസര്വ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഉത്തേജനപാക്കേജ് അപര്യാപ്തമെന്ന വിലയിരുത്തലാണ് വിലയില് ഉടനെയൊരു കുതിപ്പുണ്ടാക്കിയത്.

അന്താരാഷ്ട്ര വിപണിയില് സ്പോട്ട് ഗോള്ഡ് വില ഔണ്;സിന്(31.10 ഗ്രാം)2,022.42 ഡോളറലെത്തി. യുഎസ് ഗോള്ഡ് ഫ്യൂച്ചേഴ്സാകട്ടെ 2,039 ഡോളര് നിലവാരത്തിലുമാണ്.

ഡല്ഹിയില് 10 ഗ്രാം തനിത്തങ്ക(24കാരറ്റ്)ത്തിന്റെ വില 53,760 രൂപ നിലവാരത്തിലെത്തി. ചെന്നൈയില് 56,820 രൂപയും മുംബൈയില് 53,310 രൂപയുമാണ് വില.

മള്ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില് ഓഗസ്റ്റ് ഫ്യൂച്ചേഴ്സില് 10 ഗ്രാം സ്വര്ണത്തിന്റെ വില 513 രൂപ ഉയര്ന്ന് 55,064 നിലവാരത്തിലെത്തി. 54,551 രൂപയിലായിരുന്നു കഴിഞ്ഞദിവസം ക്ലോസ് ചെയ്തത്. ദിനവ്യാപാരത്തില് ബുധനാഴ്ച വില 55,200 രൂപവരെ ഉയര്ന്നിരുന്നു.

എംസിഎക്സ് ഒക്ടോബര് ഗോള്ഡ് ഫ്യൂച്ചേഴ്സില് 55,680 നിലവാരത്തില് പ്രതിരോധമുണ്ടായേക്കാമെന്ന് ജിയോജിത് ഫിനാന്ഷ്യല് സര്വീസസിലെ കമ്മോഡിറ്റി വിഭാഗം തലവന് ഹരീഷ് വി വിലയിരുത്തുന്നു. സപ്പോര്ട്ട് നിലവാരം 53,460 രൂപയുമാണ്.

സമ്പദ്ഘടനയുടെ പെട്ടെന്നുള്ള തിരിച്ചുവരവില് പ്രതീക്ഷയില്ലാത്തതും കോവിഡ് വ്യാപനം തുടരുന്നതുമാണ് സ്വര്ണവിലയിലെ കുതിപ്പിന് കാരണമായി അദ്ദേഹം വിലയിരുത്തുന്നത്.

കേരളത്തില് ബുധനാഴ്ച പവന് വിലയില് 520 രൂപയുടെ വര്ധനവാണുണ്ടായത്. ഇതോടെ എട്ടുഗ്രാം സ്വര്ണത്തിന് 40,800 രൂപയായി. ഗ്രാമിന് 5,100 രൂപയുമാണ് വില.

യുഎസ് ചൈന തര്ക്കങ്ങളും കോവിഡ് വ്യാപനവുംമൂലം സുരക്ഷിത നിക്ഷേപമെന്ന നിലയില് സ്വര്ണത്തിന് ആവശ്യമേറിയതാണ് വിലവര്ധന പുതിയ ഉയരത്തിലെത്തിയത്. ഡോളറിന്റെ മൂല്യത്തിലുണ്ടായ തളര്ച്ചയും ആഗോള വിപണിയില് വിലവര്ധനവിന് കാരണമായി.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ