Newage News
25 Nov 2020
കൊച്ചി: സ്വർണാഭരണങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാനായി മുത്തൂറ്റ് ഫിനാൻസ്, ജനറൽ ഇൻഷുറൻസ് സ്ഥാപനമായ ബജാജ് അലയൻസുമായിച്ചേർന്ന് മുത്തൂറ്റ് ഗോൾഡ് ഷീൽഡ് പദ്ധതി അവതരിപ്പിച്ചു. സ്വർണപ്പണയ വായ്പകൾ ക്ലോസ് ചെയ്ത് ആഭരണങ്ങൾ ഉപയോക്താക്കൾ തിരികെ എടുക്കുമ്പോഴാണ് ആഭരണങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുക. മോഷണവും പ്രകൃതിക്ഷോഭവും അടക്കം 13 ദുരന്തങ്ങൾ മൂലമുള്ള നഷ്ടത്തിൽനിന്നു പരിരക്ഷ ലഭിക്കുമെന്ന് മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു.