GREEN

കോവിഡ് പ്രതിസന്ധിയിൽ ചമയം മാറ്റി കിഴങ്ങ് കൃഷിയിലേക്കിറങ്ങി ലൈറ്റ് & സൗണ്ട് ഉടമ

Newage News

15 Sep 2020


ഗിരീഷ് അയിലക്കാട്

(അഗ്രിക്കൾച്ചർ അസിസ്റ്റൻറ്, കൃഷിഭവൻ - ആനക്കര)

ൺപതുകളിൽ ഒരു സംരംഭമായ്, ആരും കടന്നു വരുവാൻ മടിക്കുന പ്രൊഫഷണൽ പന്തൽ നിർമ്മാണ സംരംഭത്തിലേക്ക് ധൈര്യപൂർവ്വം കടന്നെത്തി കർമ്മപഥത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ചമയം അഷ്റഫ്. ലൈറ്റ് & സൗണ്ട് മേഖലയിൽ പ്രസിദ്ധനാണ്.

ഫുട്ബോൾ കായിക മത്സരങ്ങൾക്ക് വൻ ഗ്യാലറികളും, വളരെയേറെ  പരിപാടികൾക്ക് മികച്ച പന്തലുകളുമൊക്കെ ഒരുക്കിയിട്ടുള്ള ചമയത്തിന്റെ തനത് കരവിരുതിന്റെ അനുഭവതഴക്കം പ്രദേശത്ത് പ്രസിദ്ധമാണ്...

മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളുടെ അതിർത്തി ഗ്രാമമായ വളയംകുളത്താണ് അൻപതിയാറുക്കാരനായ അവുങ്ങാട്ടിൽ വീട്ടിൽ  അഷ്റഫിന്റെ ചമയം ലൈറ്റ് & സൗണ്ട് വിജയകരമായ് പ്രവർത്തിക്കുന്നത്...

നിനച്ചിരിക്കാതെ വരുമാനം നിലച്ച ,കോവിഡ് പ്രതിസന്ധി,. ശരിക്കും കുടുംബത്തെ പിടിച്ചുലച്ചതോടെ, എന്ത് ചെയ്യണമെന്ന് ചിന്തിച്ചപ്പോഴാണ്... തൃശ്ശൂരും.. പാലക്കാടുമൊക്കെയുള്ള..പന്തൽ പണികൾക്കായുള്ള യാത്രകളിൽ, പലയിടങ്ങളിലായ് കണ്ട കൂർക്ക കൃഷികൾ നേർത്ത പ്രതീക്ഷയോടെ മനസ്സിലേക്കെത്തിയത്..

കേരളത്തിൽ തൃശ്ശൂർ, പാലക്കാട് ജില്ലകളിലായ് കൂർക്ക കൃഷിയെ പൊന്നുപ്പോലെ കാത്തു പോരുന്ന നിരവധി സജീവ കർഷകരുണ്ട്... അഷ്റഫിന്റെ മലപ്പുറം ജില്ലയിൽ ഉൾപ്പെട്ട വളയംകുളത്താണങ്കിൽ, പതിവു കൃഷിയുമല്ല..

കൂർക്ക കൃഷിയെ കുറിച്ച് കൂടുതലായ് അറിയാൻ ശ്രമിച്ചപ്പോൾ ഒരു കര്യം ബോധ്യപ്പെട്ടു. ഫലഭുയിഷ്ഠമായ നെൽവയലുകളിൽ വരമ്പിട്ട് നടുന്ന കൂർക്ക കൃഷി മികച്ച വിളവ് തരുമെങ്കിലും, മികച്ച ഗുണവും, മണവുമുള്ള കൂർക്ക ലഭിക്കണമെങ്കിൽ, ഇളക്കമുള്ള ചുവന്ന കരമണ്ണിൽ തന്നെ കൃഷി ചെയ്യണ മെന്ന് തിരിച്ചറിഞ്ഞതോടെ രണ്ടര ഏക്കർ  കരസ്ഥലം പാട്ടത്തിനെടുത്താണ് കൂർക്ക കൃഷിയിറക്കിയത്.


തൃശൂർ പീച്ചിയിലെ പരമ്പരാഗത കൂർക്ക കർഷകരാണ് കൃഷിക്കായുള്ള വള്ളിതലപ്പുകൾ  നല്കിയത്.കൃഷിയുടെ കുറെയേറെ പ്രാഥമിക കാര്യങ്ങൾ അവരിൽ നിന്നും പഠിച്ചെടുത്തു...

അങ്ങിനെ, കർഷകരെക്കളധികം പ്രവാസികൾ നിറഞ്ഞ വളയംകുളം നാട്ടിൽ, വളരെയൊന്നും കാണാത്ത കൂർക്കകൃഷി അതും, രണ്ടര ഏക്കറിൽ, ഗ്രാമത്തിനാകെ വിസ്മയ കാഴ്ചയായ് പച്ച വിരിച്ചങ്ങിനെ കിടക്കുകയാണ്...

ഭക്ഷ്യ സുരക്ഷയോടൊപ്പം, നാട്ടിൽ പതിവില്ലാത്ത കൃഷിയിലുടെ..മികച്ച വിപണിയും. മറ്റുള്ളവർക്കൊരു മാതൃകയുമാകട്ടെ എന്ന് ചിന്തിച്ചാണ് കൂർക്ക കൃഷിക്കിറങ്ങിയതെന്നാണ് അഷ്റഫ് പറഞ്ഞു വരുന്നത്..

പട്ടിണി കാലങ്ങളിൽ നമ്മുടെ പൂർവ്വികരുടെ വിശപ്പാറ്റിയിരുന്ന കിഴങ്ങുകളോടുള്ള  ആദരവും പറഞ്ഞുവെച്ചു കൊണ്ട് കൂർക്കയോടൊപ്പം തന്നെ ചാലിശ്ശേരിയിൽ ഒന്നര ഏക്കറിൽ കൊള്ളി കൃഷിയും, അര ഏക്കറിൽ മധുര കിഴങ്ങും  ഇറക്കിയിട്ടുണ്ട്..

അര ഏക്കറിലായ് ഇപ്പോൾ നേന്ത്രവാഴ കൃഷിക്കും, പച്ചക്കറി കൃഷികൾക്കുമൊക്കെ തുടക്കം കുറിച്ചിട്ടുമുണ്ട്.

കൃഷിയും, പച്ചപ്പും. സമൃദ്ധി നേടുന്നതിനോടൊപ്പം. ഇപ്പോഴുള്ള പ്രതിസന്ധിയുടെ മാനസിക സമർദ്ദങ്ങൾ കുറേയൊക്കെ ലഘൂകരിക്കുവാനും കഴിഞ്ഞെന്നാണ്  അഷ്റഫ് അനുഭവത്തിലൂടെ പറഞ്ഞുവെക്കുന്നത്...

ഇനി കോവിഡ് പ്രതിസന്ധി അവസാനിച്ചാലും. ലൈറ്റ് & സൗണ്ടിനൊപ്പം കൃഷിയേയും കൂടെ കൂട്ടാനാണ് അഷ്റഫ് തീരുമാനിച്ചിരിക്കുന്നത്.

കാർഷിക ഇടപെടലുകൾക്ക് ആലംങ്കോട് കൃഷിഭവന്റെയും, ചാലിശ്ശേരി കൃഷിഭവന്റെയും ഉറച്ച പദ്ധതി പിന്തുണകളും, കാർഷിക ഉദ്യോഗസ്ഥരുടെ നിരന്തര കൃഷിയിട സന്ദർശനങ്ങളും, ഉപദേശ നിർദ്ദേശങ്ങളുമുണ്ട്.

കുടുംബത്തിന്റെ പിന്തുണയും അഷ്റഫിനുണ്ട് ഭാര്യ: റംല, മക്കൾ അക്ബർ, ആസിഫ, അനിഷ. മരുമകൾ സബ്ന.

 അഷ്റഫ് ഫോൺ: 9895118608

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story