FINANCE

എട്ടു മാസത്തിൽ നിക്ഷേപകർക്കു ലക്ഷങ്ങൾ സമ്മാനിച്ച ഒരു ഓഹരി

Newage News

01 Dec 2021

വെറും എട്ടു മാസം കൊണ്ട് നിക്ഷേപകർക്ക് സ്വപ്‌നതുല്യമായ നേട്ടം സമ്മനിച്ച ഒരു ഓഹരി വിപണിയിലുണ്ട്. 881 ശതമാനം വളർച്ചയാണ് ഓഹരി ഇക്കാലയളവിൽ കൈവരിച്ചത്. ഇപ്പോഴും പെന്നി സ്‌റ്റോക്കുകളിൽ ഉൾപ്പെടുത്താവുന്ന ഈ ഓഹരി നിലവിൽ ഒരു മൾട്ടിബാഗർ കൂടിയാണ്. ഊർജ മേഖലയിലെ മികച്ച സാന്നിധ്യം മൂലം കമ്പനി ഭാവിയിലും മികച്ച നേട്ടം കൈവരിക്കുമെന്നാണു വിദഗ്ധരുടെ അഭിപ്രായം. അതുകൊണ്ടാണ് ദീർഘകാല ലക്ഷ്യങ്ങളുള്ള നിക്ഷേപകർക്കു പോർട്‌ഫോളിയോയിൽ ഉൾപ്പെടുത്താവുന്ന ഓഹരിയായി രത്തൻ ഇന്ത്യ എന്റർപ്രൈസസ് മാറുന്നതും.

കമ്പനിയുടെ സമീപകാല റിപ്പോർട്ടുകളിൽ തിരിച്ചടികൾ ദൃശ്യമാണെങ്കിലും അ‌ടുത്തിടെ നടത്തിയ നിക്ഷേപങ്ങളും ഇടപെടലുകളും ശ്രദ്ധേയമാണ്. സഹസ്ഥാപനമായ നിയോസ്‌കൈ ഇന്ത്യ ലിമിറ്റഡിന് കീഴിൽ അടുത്തിടെ രത്തൻ ഇന്ത്യ എന്റർപ്രൈസസ് ഡ്രോൺ ബിസിനസ് ആരംഭിച്ചിട്ടുണ്ട്. യു.എസ്. ആസ്ഥാനമായി പ്രവർത്തിക്കുന്ന മാറ്റർനെറ്റ് എന്ന ലോജിസ്റ്റിക് പ്ലാറ്റ്‌ഫോമിൽ നടത്തിയ തന്ത്രപ്രധാന നിക്ഷേപവും ശ്രദ്ധേയമാണ്. നിലവിൽ 43 രൂപ വിലയുള്ള രത്തൻ ഇന്ത്യ ഓഹരികൾക്ക് ഈ വർഷം ഏപ്രിൽ ആറിന് 4.48 രൂപമാത്രമായിരുന്നു ഉണ്ടായിരുന്നത്.

എട്ടു മാസം മുമ്പ് ഈ ഓഹരിയിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നു നിക്ഷേപത്തിന്റെ മൂല്യം 9.81 ലക്ഷം ആകുമായിരുന്നു. 6,075 കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയുടെ ഓഹരികൾ നിലവിൽ നേരിയ തളർച്ച നേരിടുന്നുണ്ട്. രണ്ടു ദിവസത്തിനിടെ ഓഹരി വില 9.66 ശതമാനം ഇടിഞ്ഞിട്ടുണ്ട്. നിക്ഷേപകരെ സംബന്ധിച്ചു മികച്ച അവസരമായാണ് വിലയിടിവിനെ വിദഗ്ധർ വീക്ഷിക്കുന്നത്. മുഖ്യ സൂചികകളിൽ നേരിട്ട തളർച്ചയാണ് ഓഹരികളിൽ പ്രതിഫലിച്ചത്. വിപണികൾ തിരിച്ചുവരുന്നതോടെ ഓഹരികൾ നേട്ടം തുടരുമെന്നാണു വിലയിരുത്തൽ.

52 ആഴ്ചയിൽ 71 രൂപവരെ രത്തൻ ഇന്ത്യ ഓഹരികൾ ഉയർന്നിട്ടുണ്ട്. നിലവിൽ ലാഭവിഹിതം നൽകുന്നില്ല. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ 74.80 ശതമാനം ഓഹരികളും പ്രൊമോട്ടറുമാരുടെ കൈയ്യിലാണ്. ഈ ഓഹരികളുടെ ഏകദേശ മൂല്യം 103.39 കോടി രൂപ വരും. 1.38 ലക്ഷം റീട്ടെയിൽ നിക്ഷേപകരുടെ പക്കലായി 25.20 ശതമാനം ഓഹരികളുണ്ട്. ഈ ഓഹരികളുടെ മൂല്യം 34.82 കോടി രൂപയാണ്. ഇലക്ട്രിക് ഊർജ വിതരണ മേഖലയിൽ ശക്തമായ സാന്നിധ്യം കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും കണക്കുകളും റിപ്പോർട്ടുകളും ഇതു സാധൂകരിക്കുന്നില്ലെന്നതാണു സത്യം. സെപ്റ്റംബർ പാദത്തിൽ കമ്പനി 4.48 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. 2020 സെപ്റ്റംബർ പാദത്തിൽ കമ്പനി 0.05 കോടി രൂപ ലാഭം രേഖപ്പെടുത്തിയിരുന്നു.

നടപ്പു സാമ്പത്തികവർഷം ആദ്യപാദത്തിൽ കമ്പനി ഒരു കോടി രൂപയുടെ വിൽപ്പന കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേസമയം കമ്പനിയുടെ വിൽപ്പന വരുമാനം പൂജ്യമായിരുന്നു. 2018 സെപ്റ്റംബർ മുതൽ 2020 ഡിസംബർ വരെ പൂജ്യം വിൽപ്പന രേഖപ്പെടുത്തിയിരുന്ന കമ്പനി തിരിച്ചുവരവിന്റെ പാതയിലാണെന്നാണു വിദഗ്ധർ വ്യക്തമാക്കുന്നത്. ഇലക്ട്രിക് മേഖലയിലെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണു വിലയിരുത്തൽ. എതിരാളികളായ അദാനി ട്രാൻസ്മിഷൻ ഓഹരികൾ കഴിഞ്ഞ എട്ടു മാസത്തിനിടെ 70 ശതമാനവും എൻ.ടി.പി.സി. 19 ശതമാനവും നേട്ടം മാത്രമാണ് കൈവരിച്ചിരിക്കുന്നത്. മുൻനിരക്കാരായ പവർഗ്രിഡിന്റെ ഇക്കാലയളവിലെ നേട്ടം 26.75 ശതമാനമാണ്. അദാനി ട്രാൻസ്മിഷൻ ഓഹരികൾക്ക് നിലവിൽ 1,799 രൂപയും എൻ.ടി.പി.സിക്ക് 127 രൂപയും പവർഗ്രിഡിന് 206 രൂപയുമാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story