ECONOMY

രാജ്യത്ത് സ്വർണ ബോണ്ടിന് പ്രീതി കൂടുന്നു

Newage News

17 Oct 2020

കൊച്ചി: സ്വർണവിലയിലുണ്ടായ റെക്കോർഡ് നേട്ടങ്ങളും കോവിഡ് മഹാമാരിമൂലമുള്ള വിപണിയിലെ അസ്ഥിരതയും നിക്ഷേപകരെ സ്വർണബോണ്ടിലേക്ക് കൂടുതൽ അടുപ്പിക്കുന്നതായി കണക്കുകൾ. ഈ സാമ്പത്തിക വർഷം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 6 തവണകളായി നടത്തിയ ബോണ്ട് വിൽപനയിലൂടെ 10,130 കോടി രൂപയുടെ സ്വർണമാണു നിക്ഷേപകർ വാങ്ങിയത്.

കടപ്പത്രം പോലെ സ്വർണം വാങ്ങാവുന്ന കേന്ദ്രസർക്കാരിന്റെ പദ്ധതിയാണ് ആർബിഐയുടെ സോവറിൻ ഗോൾഡ് ബോണ്ട് സ്കീം (എസ്ജിബി). സ്വർണത്തിന്റെ മൂല്യമുള്ള സർട്ടിഫിക്കറ്റുകളാണു ലഭിക്കുക. ഒരു ഗ്രാമിന്റെ മുതൽ ബോണ്ടുകൾ വാങ്ങാം. മച്യുരിറ്റിയാകുമ്പോൾ അന്നത്തെ സ്വർണത്തിന്റെ വിപണി വിലയും 2.5% പലിശയും ലഭിക്കും. അതതു സമയത്തെ വിപണി വിലയനുസരിച്ചാണ് ആർബിഐ ഓരോ തവണയും ഇഷ്യൂ നിരക്ക് പ്രഖ്യാപിക്കുക. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 5741 കോടിയുടെ സ്വർണ ബോണ്ടുകളാണു വിറ്റത്.

പൊതുമേഖലാ ബാങ്കുകൾ വഴി സ്വർണസ്ഥിര നിക്ഷേപ പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ് റിസർവ് ബാങ്ക്. ഏറ്റവും കുറഞ്ഞ നിക്ഷേപം 30 ഗ്രാം ആയിരിക്കും. കല്ലുകളോ മുത്തുകളോ ഇല്ലാത്ത സ്വർണാഭരണം ഉരുക്കി മാറ്റ് കണക്കാക്കി നിലവിലെ വില നിശ്ചയിച്ചാണു നിക്ഷേപം സ്വീകരിക്കുക. കാലാവധി തീരുമ്പോൾ പലിശയും അന്നത്തെ വിപണി വിലയും തിരികെ നൽകും. ഹ്രസ്വകാല നിക്ഷേപം ഒന്നു മുതൽ 3 വർഷം വരെ. ഒരു വർഷത്തേക്ക് 0.5 ശതമാനവും 2 വർഷത്തേക്ക് 0.55 ശതമാനവും 3 വർഷത്തേക്ക് 0.60 ശതമാനവും പലിശ ലഭിക്കും. 5 മുതൽ 7 വർഷം വരെയുള്ള ദീർഘകാല നിക്ഷേപത്തിന്. 2.2% പലിശ. 12 മുതൽ 15 വർഷം വരെയുള്ള നിക്ഷേപത്തിന് 2.5% പലിശ.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ