LAUNCHPAD

ജെ.ഇ.ഇ. മെയിന്‍ പരീക്ഷയില്‍ ആകാശ് ഇന്‍സ്റ്റിറ്റ്യുട്ടിലെ 115 മിടുക്കരായ വിദ്യാര്‍ഥികള്‍

Newage News

15 Sep 2020

കൊച്ചി: ഈ വര്‍ഷത്തെ ജെ.ഇ.ഇ മെയിന്‍ പരീക്ഷയില്‍ ആകാശ് ഇന്‍സ്റ്റിറ്റ്യുട്ടിലെ കേരളത്തിലെ വിവിധ ബ്രാഞ്ചുകളില്‍ നിന്നുള്ള 115 മിടുക്കരായ വിദ്യാര്‍ഥികള്‍ മികച്ച വിജയം നേടി. 90 ശതമാനത്തിനും അതിന് മുകളിലും മാര്‍ക്ക് നേടിയാണ് ആകാശ് ഇന്‍സ്റ്റിറ്റ്യുട്ട് വിദ്യാര്‍ഥികള്‍ ഉജ്വല വിജയം കരസ്ഥമാക്കിയത്.

ആകാശ് കോഴിക്കോട് ബ്രാഞ്ചിലെ ഡിസ്റ്റന്‍സ് ലേര്‍ണിംഗ് പ്രോഗ്രാം (ഡി എല്‍ പി) വിദ്യാര്‍ഥിയായിരുന്ന അദ്വൈത് ദീപക് 99.99 ശതമാനം മാര്‍ക്ക് നേടിയാണ് വിജയിച്ചത്.

ആകാശ് ഇന്‍സ്റ്റിറ്റ്യുട്ട് തിരുവനന്തപുരം ബ്രാഞ്ച് വിദ്യാര്‍ഥി അര്‍ജുന്‍. ആര്‍ 99.91 ശതമാനം മാര്‍ക്ക് നേടിയപ്പോള്‍ കോഴിക്കോട് ബ്രാഞ്ചിലെ വിദ്യാര്‍ഥി കൗശിക് രാജ് മഹാരാജന്‍ 99.89 ശതമാനവും തിരുവനന്തപുരം ബ്രാഞ്ചിലെ എ. ഹൃഷികേശ്, യു. ആദിത്യന്‍ എന്നിവര്‍ 99.70 ശതമാനവും 99.54 ശതമാനവും നേടി മികച്ച വിജയം കരസ്ഥമാക്കി.

ജെ.ഇ.ഇ. പ്രവേശന പരീക്ഷയില്‍ 115 വിദ്യാര്‍ഥികള്‍ മികച്ച വിജയം നേടിയത് അഭിമാനകരമായ മുഹൂര്‍ത്തമാണെന്ന് ആകാശ് എഡ്യൂക്കേഷണല്‍ സര്‍വീസസ് ലിമിറ്റ

ഡ് സി.ഇ.ഒയും ഡയറക്ടറുമായ ആകാശ് ചൗധരി പറഞ്ഞു. വിദ്യാര്‍ഥികളെയും അവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയ അധ്യാപകരെയും അഭിനന്ദിക്കുന്നതായും അ

ദ്ദേഹം പറഞ്ഞു. മെഡിക്കല്‍,എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകള്‍ക്കായി ഏറ്റവും മികച്ച പരിശീലനമാണ് ആകാശ് നല്‍കുന്നത്. തുടര്‍ന്നും വിദ്യാര്‍ഥികളെ മികച്ച വി

ജയം നേടാന്‍ പര്യാപ്തരാക്കാനുള്ള യത്നം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ആഗോളതലത്തില്‍ തന്നെ ഏറ്റവും മികച്ചതും പ്രയാസമേറിയതുമായ പരിശീലന പരിപാടികളാണ് മിക്ള്‍ച വിജയം നേടാന്‍ പര്യാപ്തരാക്കിയതെന്ന് മികച്ച

വിജയം നേടിയ വിദ്യാര്‍ഥികള്‍ അഭിപ്രായപ്പെട്ടു. എന്‍ ഐ ടി, ഐ ഐ ടി, സി എഫ്ടി ഐ എന്നിവിടങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ജെ.ഇ.ഇ.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story