TECHNOLOGY

ബെംഗളൂരുവിൽ റിസർച് സെന്റർ ആരംഭിക്കുമെന്ന് ഗൂഗിൾ; ലാബ് സ്ഥാപിക്കുന്നത് നിർമിതബുദ്ധി ഗവേഷണത്തിനായി

20 Sep 2019

ന്യൂഏജ് ന്യൂസ്, ന്യൂഡൽഹി∙ നിർമിതബുദ്ധി ഗവേഷണത്തിനായി ബെംഗളൂരുവിൽ റിസർച് സെന്റർ ആരംഭിക്കുമെന്ന് ഗൂഗിൾ. ഗൂഗിൾ ഫോർ ഇന്ത്യ വാർഷിക സമ്മേളനത്തിലാണ് എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) റിസർച് സെന്റർ ഉൾപ്പെടെ ഇന്ത്യയ്ക്കു വേണ്ടിയുള്ള വിവിധ പദ്ധതികളും ഉൽപന്നങ്ങളും ഗൂഗിൾ അവതരിപ്പിച്ചത്. ശാസ്ത്രജ്ഞനും എസ്‌സിഎം (സൊസൈറ്റി ഫോർ എക്സ്പിരിമെന്റൽ മെക്കാനിക്സ്) ഫെലോയുമായ ഡോ.മനീഷ് ഗുപ്തയാണ് എഐ റിസർച് സെന്ററിനു നേതൃത്വം നൽകുക. ഹാർവാഡ് സർവകലാശാല പ്രഫസർ മിലിന്ദ് താംബെ എഐ ഫോർ സോഷ്യൽ ഗുഡ് ഡയറക്ടറാവും.

രാജ്യത്തെ പൊതു–സ്വകാര്യ മേഖലകളിൽ നിർമിതബുദ്ധിയുടെ ഉപയോഗം വ്യാപിപ്പിക്കുന്നതിനും രാജ്യത്തിനാവശ്യമായ തരത്തിൽ എഐ സേവനങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനുമായിരിക്കും റിസർച് സെന്റർ പ്രാമുഖ്യം നൽകുക. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ മേഖലകളിൽ നിർമിതബുദ്ധിയുടെ സേവനം പ്രയോജനപ്പെടുത്തുന്നതിനാണ് എഐ ഫോർ സോഷ്യൽ ഗുഡ് വിഭാഗം. രാജ്യത്തെ എഐ ഗവേഷകർക്കും എൻജിനീയർമാർക്കും അവസരം നൽകിക്കൊണ്ട് മെഷീൻ ലേണിങ്, കംപ്യൂട്ടർ വിഷൻ, സ്പീച്ച് സിസ്റ്റംസ് തുടങ്ങിയ മേഖലകളിൽ ഗൂഗിളിന്റെ എഐ റിസർച് സെന്റർ പ്രവർത്തിക്കും.കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്, ഗൂഗിൾ വൈസ് പ്രസിഡന്റുമാരായ സീസർ സെൻഗുപ്ത, മാനുവൽ ബ്രോൻസ്റ്റെയിൻ തുടങ്ങിയവർ പ്രസംഗിച്ചു.


മറ്റു പദ്ധതികളും ഉൽപന്നങ്ങളും

ഫോൺലൈൻ അസിസ്റ്റന്റ്

സ്മാർട്ഫോണിൽ ഇന്റർനെറ്റ് വഴി പ്രവർത്തിക്കുന്ന ഗൂഗിൾ അസിസ്റ്റന്റ് സേവനം ഇന്റർനെറ്റ് കണക്‌ഷനില്ലാത്തവർക്കും ലഭ്യമാക്കും. വോഡഫോൺ–ഐഡിയയുടെ സഹകരണത്തോടെ ടോൾഫ്രീ നമ്പർ വഴിയാണ് ഗൂഗിൾ അസിസ്റ്റന്റ് സേവനം ഫോൺലൈനിൽ ലഭിക്കുക. ഫോൺലൈൻ അസിസ്റ്റന്റിനായി വിളിക്കേണ്ട നമ്പർ: 000 800 9191 000.

കൂടുതൽ ഭാഷകൾ

കുട്ടികൾക്കായുള്ള പഠന ആപ്പ് ബോലോ കൂടുതൽ ഭാഷകളിൽ. ബംഗ്ല, മറാഠി, തമിഴ്, തെലുങ്ക്, ഉറുദു ഭാഷകളാണു പുതുതായി ചേർത്തത്. ഛോട്ടാ ഭീം, കഥ കിഡ്സ് തുടങ്ങിയ പ്രസാധകരും ബോലോയിലെത്തി. ദൃശ്യപരിഭാഷ സാധ്യമാക്കുന്ന ഗൂഗിൾ ലെ‍ൻസ് ആപ്പിലും കൂടുതൽ ഭാഷകളെത്തി. തമിഴ്, തെലുങ്ക് മറാഠി എന്നിവയും ഇനി ലെൻസ് പരിഭാഷപ്പെടുത്തും. ഗൂഗിൾ ആപ്പിലെ ഡിസ്കവർ ന്യൂസ് ഫീഡിൽ മലയാളം ഉൾപ്പെടെ 7 ഭാഷകൾ കൂടി ഉൾപ്പെടുത്തി.

ഗൂഗിൾ പേയ് ഫോർ ബിസിനസ്

കച്ചവടക്കാർക്കായുള്ള ഗൂഗിൾ പേയ് ആപ്പ് പ്ലേസ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്യാം. കച്ചവടക്കാർ തങ്ങളുടെ സംരംഭം ആപ്പിൽ റജിസ്റ്റർ ചെയ്യണം. ഇതോടൊപ്പം അവതരിപ്പിച്ച സ്പോട് പ്ലാറ്റ്ഫോം ഉപയോഗിച്ച് സ്ഥാപനത്തിന്റെ സേവനങ്ങളും ഉൽപന്നങ്ങളും ഗൂഗിൾ പേയുടെ ഭാഗമായി അവതരിപ്പിക്കാം.

ടോക്കനൈസ്ഡ് കാർഡ്

ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് തട്ടിപ്പുകൾ തടയുന്നതിനായി ഗൂഗിൾ പേയ് സേവനവുമായി ബന്ധിപ്പിച്ചുകൊണ്ട് ടോക്കനൈസ്ഡ് കാർഡുകൾ അവതരിപ്പിച്ചു. താൽക്കാലിക ഉപയോഗത്തിനായി ഗൂഗിൾ നൽകുന്ന വെർച്വൽ കാർഡ് ആണിത്. യഥാർഥ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് നമ്പരും മറ്റു വിവരങ്ങളും സുരക്ഷിതമാക്കിവച്ചുകൊണ്ട് ടോക്കനൈസ്ഡ് കാർഡുകൾ ഉപയോഗിക്കാം.

ജോബ് സ്പോട്

തൊഴിലന്വേഷകർക്കു ഗൂഗിൾ പേയ് ആപ്പിനുള്ളിൽ തൊഴിൽ തേടാനും അവസരം. എൻട്രി–ലെവൽ ജോലികൾ തിരയാനും തങ്ങളുടെ താൽപര്യങ്ങൾ പോസ്റ്റ് ചെയ്യാനും സൗകര്യം. നിലവിൽ സേവനം ഡൽഹിയിൽ മാത്രം.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ