TECHNOLOGY

ഗൂഗിള്‍ ഡ്യുവോ ഗ്രൂപ്പ് ചാറ്റില്‍ ഉൾപ്പെടുത്താവുന്നവരുടെ എണ്ണം 12 ആക്കി ഉയർത്തി

Newage News

31 Mar 2020

ഗൂഗിള്‍ ഡ്യുവോ ചാറ്റ് ആപ്ലിക്കേഷനില്‍ ഗ്രൂപ്പ് വീഡിയോയില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം എട്ടില്‍ നിന്ന് 12 ആളുകളായി ഉയര്‍ത്തി.  കൂടുതല്‍ ആളുകള്‍ക്ക് പരസ്പരം ബന്ധം നിലനിര്‍ത്തുന്നതിനും ഒപ്പം സാമൂഹിക അകലം പാലിക്കുന്നതിനും സഹായിക്കുന്നതിതാണ് ഈ നീക്കം.

മറ്റ് വീഡിയോ ചാറ്റ് സേവനങ്ങളായ ഹൗസ്പാര്‍ട്ടിയില്‍ എട്ടും, ആപ്പിളിന്‍റെ ഫേയ്‌സ്‌ടൈമില്‍ 32 ഉം സ്‌കൈപ്പിലും മെസഞ്ചറിലും 50 ഉം സൂമിന്‍റെ ഫ്രീ ടയറിന് 100 എന്നിങ്ങനെയാണ് വീഡിയോ ചാറ്റില്‍ പങ്കെടുക്കാനുള്ള ആളുകളുടെ പരിധി. കഴിഞ്ഞ വര്‍ഷമാണ് ഡ്യുവോയില്‍ എട്ട് പേര്‍ക്ക് ഒരേ സമയം വീഡിയോ കോള്‍ ചെയ്യാവുന്ന വിധത്തില്‍  ഗ്രൂപ്പ് കോളിങ് വന്നത്.

ഇപ്പോള്‍ ഗ്രൂപ്പ് കോളിംഗ് വളരെ നിര്‍ണായകമാണ്. അതുകൊണ്ട് ഗ്രൂപ്പ് കോളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം എട്ടില്‍ നിന്ന് 12 ആയി ഉയര്‍ത്തി. ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ അവരുടെ പ്രിയപ്പെട്ടവരെ കാണാന്‍ സഹായിക്കുന്നതില്‍ സന്തോഷമുണ്ട്. " ഗൂഗിളിന്‍റെ പ്രൊഡക്റ്റ് മാനേജ്‌മെന്റ് സീനിയര്‍ ഡയറക്ടര്‍ സനാസ് അഹാരി ലെമെല്‍സണ്‍ വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ