TECHNOLOGY

ഗൂഗിള് സെര്ച്ചില് ഇനി നിങ്ങള്ക്ക് സ്വന്തം 'വിസിറ്റിങ് കാര്ഡുണ്ടാക്കാം'; പീപ്പിള് കാര്ഡ്സ് സൗകര്യം ഇന്ത്യയില് പുറത്തിറക്കി

Newage News

12 Aug 2020

ഗൂഗിള് പുതിയ പീപ്പിള് കാര്ഡ്‌സ് സൗകര്യം ഇന്ത്യയില് പുറത്തിറക്കി. ഗൂഗിളിന്റെ സെര്ച്ച് എഞ്ചിനില് വ്യക്തികള്ക്ക് അവരുടെ പ്രൊഫൈല് നിര്മിക്കാം. ഇതുവഴി വ്യക്തികള്ക്ക് അവരെ കുറിച്ച് പരസ്യപ്പെടുത്താന് ആഗ്രഹിക്കുന്ന ആധികാരികമായ വിവരങ്ങള് ഓണ്ലൈനില് പങ്കുവെക്കാം. ഇത് മറ്റുള്ളവര്ക്ക് സെര്ച്ച് എഞ്ചിന് വഴി കണ്ടെത്താനും നിങ്ങളെ പറ്റി അറിയാനും സാധിക്കും. ഏറെ നാളുകളായി ഈ സംവിധാനം ഗൂഗിള് ഇന്ത്യയില് പരീക്ഷിക്കുന്നുണ്ട്. 

ഗൂഗിള് സെര്ച്ചില് നിങ്ങളുടെ പീപ്പിള് കാര്ഡ് നിര്മിക്കാന് മൊബൈല് നമ്പറും ഒരു ഗൂഗിള് അക്കൗണ്ടും ആവശ്യമാണ്. ആദ്യഘട്ടമെന്നോണം മൊബൈല് ഉപയോക്താക്കള്ക്ക് മാത്രമാണ് പീപ്പിള് കാര്ഡ് സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. അതിനാല്, പീപ്പിള് കാര്ഡ് തയ്യാറാക്കാന് നിങ്ങള് മൊബൈല് ഫോണില് നിന്നും ഗൂഗിള് അക്കൗണ്ടില് കയറേണ്ടതുണ്ട്.

ഇംഗ്ലീഷ് ഭാഷയില് മാത്രമാണ് ഈ സേവനം നിലവില് ലഭ്യമാവുക. പീപ്പിള് കാര്ഡ് ഫീച്ചര് ഇന്ത്യയില് മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്.

സഹായകരവും ആശ്രയിക്കാവുന്നതുമായ വിവരങ്ങള് പൊതുജനങ്ങള്ക്ക് നല്കുക എന്നതാണ് പീപ്പിള് കാര്ഡ്‌സിലൂടെ ലക്ഷ്യമിടുന്നത് എന്ന് ഗൂഗിള് പറയുന്നു. പീപ്പിള് കാര്ഡുകളില് പ്രശ്നങ്ങള് ശ്രദ്ധയില് പെട്ടാല് അത് ചൂണ്ടിക്കാണിക്കാനുള്ള സൗകര്യവും ഉപയോക്താക്കള്ക്ക് ലഭിക്കും. ഗൂഗിളില് വ്യാജ പ്രൊഫൈലുകള് ഒഴിവാക്കാനും ഈ സംവിധാനം സഹായിക്കും.

കാര്ഡ് ഒരു തവണ നിര്മിച്ചവര്ക്ക് അത് ഏത് സമയവും ഒഴിവാക്കാനും സാധിക്കും.

പീപ്പിള് കാര്ഡ് എങ്ങനെ നിര്മിക്കാം

അതിനായി ആദ്യം നിങ്ങളുടെ ഫോണില് ക്രോം ബ്രൗസര് തുറന്ന് ഗൂഗിള് അക്കൗണ്ടില് സൈന് ഇന് ചെയ്യുക.

'add me to search' എന്ന് തിരയുക. അപ്പോള് ‘Add yourself to Google Search’ എന്ന നിര്ദേശം തെളിഞ്ഞുവരും.

അത് തിരഞ്ഞെടുത്താല് നിങ്ങളോട് ഫോണ് നമ്പര് നല്കാന് ആവശ്യപ്പെടും. ഫോണ് നമ്പര് ആറക്ക കോഡ് വഴി വെരിഫൈ ചെയ്യപ്പെടും.

അതിന് ശേഷം ഒരു ഫോറം പൂരിപ്പിക്കേണ്ടതായുണ്ട്. അതില് നിങ്ങളെ കുറിച്ച് ചോദിക്കുന്ന വിവരങ്ങള് ചേര്ക്കാം. ജോലി, വിദ്യാഭ്യാസം, ഹോംടൗണ്, വെബ്സൈറ്റുകള്, സോഷ്യല് മീഡിയ പ്രൊഫൈലുകള് അങ്ങനെയുള്ള വിവരങ്ങളെല്ലാം ചേര്ക്കാം.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ