TECHNOLOGY

ഗൂഗിൾ ആൻഡ്രോയിഡ് ക്യൂ വിന്റെ ആദ്യ ബീറ്റാ പതിപ്പ് അവതരിപ്പിച്ചു; ഔദ്യോഗികമായി അവതരിപ്പിക്കുക ഗൂഗിൾ ഐ/ഒ കോൺഫറൻസിലായിരിക്കുമെന്ന് സൂചന

15 Mar 2019

ന്യൂഏജ് ന്യൂസ്, സെർച്ച് എൻജിൻ ഭീമൻ ഗൂഗിളിന്റെ പുതിയ ആൻഡ്രോയിഡിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങി. ആൻഡ്രോയിഡ് ക്യൂ എന്നതിന്റെ ബീറ്റാ പതിപ്പാണ് പുറത്തിറക്കിയത്. ഇതോടൊപ്പം ആപ് നിര്‍മാതാക്കൾക്ക് ഉപകരിക്കുന്ന, ആൻഡ്രോയിഡ് ക്യൂ ബീറ്റാ പതിപ്പിന്റെ ഫീച്ചറുകൾ പരിചയപ്പെടുത്തുന്ന ബ്ലോഗ് പോസ്റ്റ് ആൻഡ്രോയിഡ് എൻജിനീയറിങ്ങ് വൈസ് പ്രസിഡന്റ് ഡേവ് ബുർക് പോസ്റ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ അവതരിപ്പിച്ച പതിപ്പുകളിൽ നിന്ന് ഏറെ മാറ്റങ്ങളോടെയാണ് ആൻഡ്രോയിഡ് ക്യൂ വരുന്നത്. സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും മുൻതൂക്കം നൽകുന്നതാണ് പുതിയ വേര്‍ഷൻ. ഫോൺ ക്യാമറ ഫീച്ചറുകളിലാണ് വലിയ പരീക്ഷണങ്ങൾ നടത്തിയിരിക്കുന്നത്. 

അതിവേഗം ആപ്പുകൾ ഓപ്പൺ ചെയ്യാനും പ്രവർത്തിക്കാനും ശേഷിയുള്ളതാണ് ആൻഡ്രോയിഡ് ക്യൂ. അതേസമയം, ഇനി വരാനിരിക്കുന്നത് മടക്കാവുന്ന ഫോണുകളുടെ കാലമാണ്. ഇതിനായുള്ള നിരവധി ഫീച്ചറുകളും പുതിയ ആന്‍ഡ്രോയിഡ് വേർഷനിൽ പ്രതീക്ഷിക്കുന്നുണ്ട്.

ഗൂഗിളിന്റെ തന്നെ പിക്സൽ ഫോണുകളിൽ ആൻഡ്രോയിഡ് ക്യൂ ബീറ്റ് ഇൻസ്റ്റാൾ ചെയ്തു പരീക്ഷിച്ചു നോക്കാം. പിക്സൽ, പിക്സല്‍ എക്സ്എൽ, പിക്സൽ 2, പിക്സൽ 2 എക്സ്എൽ, പിക്സൽ ‍3, പിക്സൽ 3 എക്സ്എൽ എന്നീ ഹാൻഡ്സെറ്റുകളിൽ ആൻഡ്രോയിഡ് ക്യൂ ബീറ്റാ പതിപ്പ് ഇൻസ്റ്റാൾ ചെയ്യാം. മേയിൽ നടക്കുന്ന ഗൂഗിൾ ഐ/ഒ കോൺഫറൻസിലായിരിക്കും പുതിയ ആൻഡ്രോയിഡ് ഔദ്യോഗികമായി അവതരിപ്പിക്കുക.



Related News


Special Story