TECHNOLOGY

വൻ പരിഷ്‌കാരങ്ങളുമായി ഗൂഗിൾ മാപ്പ്; ഇനി മുതൽ കാൽനട യാത്രക്കാർക്ക് ഓഗ്മെന്റ് റിയാലിറ്റി സാങ്കേതികവിദ്യയുടെ സഹായവും

02 Dec 2019

ന്യൂഏജ് ന്യൂസ്: ഓഗ്മെന്റ് റിയാലിറ്റി സാങ്കേതിക വിദ്യ ഉപയോഗിച്ച് വൻ പരിഷ്‌കാരങ്ങളുമായി എത്തുകയാണ് ഗൂഗിൾ മാപ്പ്. കാൽനട യാത്രക്കാർക്ക് വേണ്ടിയുള്ളതായിരിക്കും ഗൂഗിൾ മാപ്പിൽ വരാൻ പോകുന്ന പ്രധാനപ്പെട്ട മാറ്റങ്ങൾ. ഇതുപ്രകാരം റോഡിലൂടെ നടന്നുപോകുമ്പോൾ ലക്ഷ്യസ്ഥാനത്തെത്താൻ എങ്ങോട്ട് തിരിയണമെന്ന് ഗൂഗിൾ മാപ്പ് വാക്കിംഗ് നാവിഗേഷൻ നിങ്ങൾക്ക് കാണിച്ചുതരും.

ഫോൺ സ്‌ക്രീനിൽ പതിവ് മാപ്പ് നാവിഗേഷന് പകരമായി ഡിജിറ്റൽ സ്ട്രീറ്റ് സൈനുകളും വെർച്വൽ ആരോകളും ഉൾക്കൊള്ളിച്ചാണ് പുതിയ നാവിഗേഷൻ. റോഡിൽ ഏതു ഭാഗത്തേക്കാണ് തിരിയേണ്ടത് എന്ന് സംശയമുണ്ടാകുമ്പോൾ ഇനി ഡിജിറ്റൽ ആരോകൾ ഏത് ഭാഗത്തേക്ക് തിരിയണം എന്ന് കൃത്യമായി കാണിച്ചുതരും.

ഫോൺ ഉയർത്തിപ്പിടിക്കുമ്പോൾ മാപ്പിന്റെ ഓഗ്മെന്റഡ് റിയാലിറ്റി നാവിഗേഷൻ ഓണാകും. ഡിജിറ്റൽ ആരോകൾ നിങ്ങൾക്ക് വഴി കാട്ടുന്നതിനാൽ പെട്ടെന്ന് ഫോൺ നോക്കി അത് തിരിച്ചുവക്കാം. ഇടത്തോട്ടോ വലത്തോട്ടോ എന്ന് സംശയമുള്ളവർക്കും പുതിയ മാപ്പ് സാങ്കേതികവിദ്യ സഹായകമാകും.

ഇപ്പോൾ വലിയ പ്രോജക്ടുകളിലും, ടിവി സ്‌ക്രീനിലും മറ്റും കാണുന്ന ഓഗ്മെന്റ് റിയാലിറ്റി മൊബൈലിലേക്ക് വരുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഇതോടെ സാധാരണക്കാർക്കും ഓഗ്മെന്റഡ് റിയാലിറ്റി എന്ന സാങ്കേതികവിദ്യ ജീവിതത്തിൽ ഏറെ പ്രയോജനപ്പെടും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ