TECHNOLOGY

ഗൂഗിള്‍ മാപ്പ് ഉണ്ടെങ്കില്‍ ഇനി ഏത് ഭാഷയിലും ആളുകളോട് വഴിചോദിക്കാം; ട്രാന്‍സിലേറ്റ് ആപ്പിന്റെ സഹായത്തോടെ പുതിയ സൗകര്യം ലഭ്യമായി

16 Nov 2019

ന്യൂഏജ് ന്യൂസ്, ഗൂഗിള് മാപ്പ് യാത്രക്കാര്ക്ക് വലിയൊരു സഹായമാണ് ചെയ്യുന്നത്. നിങ്ങള് മുമ്പ് പോയിട്ടില്ലാത്ത ഒരിടത്ത് വഴിയറിയാതെ പാടുപെടുന്ന അവസ്ഥ ഗൂഗിള് മാപ്പ് കയ്യിലുണ്ടെങ്കില് ഒരിക്കലും അനുഭവിക്കേണ്ടി വരില്ല. വഴികാട്ടിയായി ഗൂഗിള് മാപ്പ് ഉണ്ടെങ്കിലും ചില സമയങ്ങളില് പ്രദേശവാസിയായ ആരോടെങ്കിലും വഴി അന്വേഷിക്കേണ്ടതായി വന്നേക്കാം. അവരോട് സ്ഥലപ്പേര് ശരിയായി ചോദിക്കണ്ടേ? പ്രാദേശിക ഭാഷയില് ചോദിക്കേണ്ടിയും വന്നേക്കാം.

ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് ഗൂഗിള് ട്രാന്സിലേറ്റ് ആപ്പിന്റെ സഹായത്തോടെ പുതിയ സൗകര്യം ഗൂഗിള് മാപ്പില് ഒരുക്കിയിരിക്കുന്നത്. ഇതിനായി മാപ്പില് ഒരു സ്ഥലപ്പേര് തിരയുക. സ്ഥലപ്പേരിന് താഴെ ഒരു സ്പീക്കര് ചിഹ്നം കാണാം. അതില് ക്ലിക്ക് ചെയ്താല് പ്രാദേശിക ഭാഷയില് ആ പേര് ശരിയായി കേള്ക്കാന് സാധിക്കും. ചിലപ്പോള് ഏതെങ്കിലും റസ്റ്റോറന്റോ, പാര്ക്കോ ആയിരിക്കാം നിങ്ങള്ക്ക് സന്ദര്ശിക്കേണ്ടത്. അവിടുത്തെ മേല്വിലാസം ഗൂഗിള് മാപ്പില് പ്രാദേശിക ഭാഷയില് കേള്ക്കാനാവും. തദ്ദേശ വാസിയായ ആളെ അത് കേള്പ്പിച്ച് വഴി ചോദിക്കാം.

സ്പീക്കര് ബട്ടന് ക്ലിക്ക് ചെയ്യുമ്പോള് തുറന്നുവരുന്ന വിന്ഡോയില് ഗൂഗിള് ട്രാന്സിലേറ്റ് ആപ്പിലേക്കുള്ള ഒരു ലിങ്ക് ഉണ്ടാവും. അത് ക്ലിക്ക് ചെയ്താല് ആ ഭാഷയിലേക്കുള്ള ട്രാന്സിലേറ്റ് വിന്ഡോ തുറന്നുവരും. ഇതുവഴി കൂടുതല് കാര്യങ്ങള് ആ ഭാഷയില് ചോദിച്ചറിയാന് നിങ്ങള്ക്ക് സാധിക്കും.

50 ഭാഷകളിലാണ് തര്ജമ സൗകര്യം ഗൂഗിള് മാപ്പില് ഒരുക്കിയിരിക്കുന്നത്. ഗൂഗിള് ട്രാന്സിലേറ്റ് ആപ്പിന്റെ സഹായത്തിലാണ് ഇതിന്റെ പ്രവര്ത്തനം.

Content Highlights: Google Maps will speak the names of foreign places

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ