TECHNOLOGY

ഗൂഗിള്‍ മീറ്റ് പുതിയ ബ്രേക്കൗട്ട് റൂം ഫീച്ചര്‍ അവതരിപ്പിച്ചു; ഒരു വീഡിയോ കോളില്‍ 100 ഗ്രൂപ്പുകള്‍ വരെ ഉണ്ടാക്കാന്‍ സാധിക്കും

Newage News

12 Oct 2020

വീഡിയോ കോണ്‍ഫറന്‍സിങ് സേവനമായ ഗൂഗിള്‍ മീറ്റില്‍ പുതിയ ബ്രേക്കൗട്ട് റൂം ഫീച്ചര്‍ അവതരിപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ജിസ്യൂട്ടിലാണ് ഈ ഫീച്ചര്‍ നിലവില്‍ ലഭ്യമാക്കിയിരിക്കുന്നത്. പിന്നീടെപ്പോഴെങ്കിലും മറ്റ് ഉപയോക്താക്കള്‍ക്കും ഇത് ലഭ്യമാക്കിയേക്കാം. ഓണ്‍ലൈന്‍ ക്ലാസിനിടെ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളെ വ്യത്യസ്ത ഗ്രൂപ്പുകളാക്കി തിരിക്കാന്‍ അധ്യാപകര്‍ക്ക് സാധിക്കും.സുഗമമായും തടസമില്ലാതെയും ക്ലാസെടുക്കാന്‍ ഇത് അധ്യാപകരെ സഹായിക്കും.  

ക്ലാസ് മുറികളില്‍ ഗ്രൂപ്പുകളാക്കി തിരിക്കുന്നത് പോലെ പ്രൊജക്ടുകള്‍ ചെയ്യിപ്പിക്കുന്നതിനായി കുട്ടികളെ വ്യത്യസ്ത ഗ്രൂപ്പുകളാക്കി തിരിക്കാന്‍ ഈ സംവിധാനം അധ്യാപകരെ സഹായിക്കും. ഒരു വീഡിയോ കോളില്‍ 100 ഗ്രൂപ്പുകള്‍ വരെ ഉണ്ടാക്കാന്‍ സാധിക്കും. 

പാന്‍ഡമിക് കാലമായതിനാല്‍ ക്ലാസുകള്‍ക്കായി വീഡിയോ കോണ്‍ഫറന്‍സിങ് സേവനങ്ങളെയാണ് അധ്യാപകരും വിദ്യാര്‍ഥികളും ആശ്രയിക്കുന്നത്. കേവലം അധ്യാപകരുടെ ക്ലാസുകള്‍ കുട്ടികള്‍ കേട്ടിരിക്കുന്നതിന് പകരം. ഓണ്‍ലൈന്‍ ക്ലാസുകളില്‍ കുട്ടികളുടെ പ്രാതിനിധ്യവും ഇടപെടലും വര്‍ധിപ്പിക്കുന്നതിനായി ഇത്തരത്തില്‍ ഒരു സൗകര്യം ഒരുക്കണമെന്ന ആവശ്യം ഏറെ നാളായി ഉയരുന്നുണ്ട്.  വീഡിയോകോള്‍ മോഡറേറ്റര്‍മാര്‍ക്ക് എല്ലാ ബ്രേക്കൗട്ട് ഗ്രൂപ്പുകളിലും ഇടപെടാന്‍ സാധിക്കും. 

അഡ്മിന്‍മാര്‍ക്ക് ഗ്രൂപ്പുകള്‍ അനുവദിക്കുന്നതില്‍ പൂര്‍ണ നിയന്ത്രണമുണ്ടാവും.  ഗൂഗിള്‍ മീറ്റിന്റെ വെബ് പതിപ്പില്‍ മാത്രമാണ് ബ്രേക്ക് ഔട്ട് ഗ്രൂപ്പുകള്‍ തിരിക്കാനുള്ള സൗകര്യം ലഭിക്കുക. എന്നാല്‍ ഏത് ഉപകരണം ഉപയോഗിക്കുന്നവര്‍ക്കും സാധാരണപോലെ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാം.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ