GADGET

അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ‘പിക്സല്‍ വാച്ച്’ പുറത്തിറക്കാന്‍ ഒരുങ്ങി ഗൂഗിള്‍

15 Oct 2019

ന്യൂഏജ് ന്യൂസ്, അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ‘പിക്സല്‍ വാച്ച്’ പുറത്തിറക്കാന്‍ ഒരുങ്ങി ഗൂഗിള്‍. നാളെ വിപണിയില്‍ എത്തുന്ന ഗൂഗിള്‍ പിക്സല്‍ 4 സ്മാര്‍ട്ഫോണിനൊപ്പം ഗൂഗിള്‍ പിക്സല്‍ വാച്ചും പുറത്തിറക്കിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നിക്കെയ് ഏഷ്യന്‍ റിവ്യൂ എന്ന വെബ്സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

വാച്ചിന്റെ പേര് പിക്സല്‍ വാച്ച് എന്ന് തന്നെ ആയിരിക്കുമോ അതോ മറ്റെന്തെങ്കിലും പേര് ആയിരിക്കുമോ എന്നത് റിപ്പോര്‍ട്ടില്‍ പറയുന്നില്ല.ഗൂഗിളിന്റെ ഹാര്‍ഡ് വെയര്‍ ഉല്‍പന്നങ്ങള്‍ പിക്സല്‍ എന്ന പേരിലാണ് പുറത്തിറക്കാറ്. സ്മാര്‍ട്വാച്ചും അതേ പേരില്‍ തന്നെ പുറത്തിറങ്ങാനാണ് സാധ്യത.

അടുത്തിടെ വാച്ച് ബ്രാന്റ് ആയ ഫോസിലിന്റെ ഒരു ഹൈബ്രിഡ് വാച്ച് സാങ്കേതികവിദ്യയും 20 എഞ്ചിനീയര്‍മാരേയും ഗൂഗിള്‍ സ്വന്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗൂഗിള്‍ പുറത്തിറക്കുക ഒരു ഹൈബ്രിഡ് വാച്ച് ആയിരിക്കുമെന്നും അഭ്യൂഹമുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story