TECHNOLOGY

ഗൂഗിളിന്റെ 'വെരിഫൈഡ് കോള്‍' ഫീച്ചര്‍ വരുന്നു; തട്ടിപ്പ് ഫോണ്‍ വിളികള്‍ തടയാന്‍ പുത്തൻ സംവിധാനം

Newage News

29 Jun 2020

ലോസരപ്പെടുത്തുന്ന മാര്ക്കറ്റിംഗ് കോളുകളെ തടയാനുള്ള ശ്രമത്തിലാണ് ഗൂഗിള്. അതിന് വേണ്ടി ഒരു പുതിയ ഫീച്ചറും കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ട്.ഗൂഗിളിന്റെ ഫോണ് ആപ്ലിക്കേഷനിലേക്കാണ് ഈ പുതിയ സൗകര്യം എത്തുക. ഇതുവഴി വാണിജ്യ ആവശ്യങ്ങള്ക്കായുള്ള കോളുകള് സംബന്ധിച്ച സ്ഥിരീകരിച്ച വിവരങ്ങള് നിങ്ങള്ക്ക് ലഭിക്കും.

വെരിഫൈഡ് കോള്സ് എന്ന് വിളിക്കുന്ന ഈ പുതിയ സംവിധാനത്തിലൂടെ വാണിജ്യ സ്ഥാപനങ്ങള്ക്ക് അവരുടെ വിലാസം വെരിഫൈ ചെയ്യാം. ഫോണ് കോള് ലഭിക്കുന്നവര്ക്ക് കമ്പനിയുടെ പേര് കാണാം അവരെ വിളിക്കാനുള്ള കാരണവും കാണിക്കാം. ലളിതമായി പറഞ്ഞാല് വാണിജ്യ സ്ഥാപനങ്ങള്ക്ക് അവരുടെ ഔദ്യോഗിക ഫോണ് വിളിയാണെന്ന് ഉപയോക്താക്കളെ അറിയിക്കാനും ഫോണ് വിളിക്കുന്നതിന്റെ കാരണം മുന്കൂട്ടി വ്യക്തമാക്കാനും ഇതുവഴി സാധിക്കും.

ഈ വെരിഫൈഡ് കോളുകള്ക്ക് വാണിജ്യ സ്ഥാപനത്തിന്റെ ലോഗോയും ഉണ്ടായിരിക്കും. ഉപയോക്താക്കളെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട വിവരങ്ങളൊന്നും വാണിജ്യ പങ്കാളികളുമായി പങ്കുവെക്കില്ലെന്ന് ഗൂഗിള് പറഞ്ഞു.

ഈ പുതിയ ഫീച്ചറിനെ കുറിച്ച് ആന്ഡ്രോയിഡ് പോലീസ് എന്ന വെബ്സൈറ്റാണ് ആദ്യം റിപ്പോര്ട്ട് ചെയ്ത്. ഈ സംവിധാനത്തില് വാണിജ്യ സ്ഥാപനങ്ങള് അവരുടെ ഫോണ്വിളി സംബന്ധിച്ച വിവരങ്ങള് ആദ്യം ഗൂഗിള് സെര്വറിലേക്ക് അയക്കണം. ഈ വിവരങ്ങളാണ് ഗൂഗിള് ഫോണ് ആപ്പിലൂടെ ഉപയോക്താക്കളെ അറിയിക്കുക.

ഗൂഗിളിന്റെ വെരിഫൈഡ് കോളുകള് ഫോണ് അപ്ലിക്കേഷനില് പ്രവര്ത്തനക്ഷമമായിരിക്കും. ഇത് ഉപയോക്താക്കള്ക്ക് ഒഴിവാക്കാനുള്ള ഓപ്ഷന് ഉണ്ടാവും.

നിയമാനുസൃതമായ വാണിജ്യ കോളുകളോട് മാത്രം പ്രതികരിക്കാന് ഗൂഗിളിന്റെ വെരിഫൈഡ് കോള് സംവിധാനം ഉപയോക്താക്കളെ സഹായിക്കും. ടെലിമാര്ക്കറ്റിംഗ് തട്ടിപ്പുകള് കുറയ്ക്കുന്നതിന് ഇത് സഹായിക്കും.

ഇന്ത്യയില്, സമാന സവിശേഷതകളുമായി ട്രൂകോളര് ആപ്ലിക്കേഷന് ഇതിനോടകം വലിയ പ്രചാരം നേടിയിട്ടുണ്ട്.സ്പാം കോളുകള് റിപ്പോര്ട്ടുചെയ്യാനും ലേബല് ചെയ്യാനും ട്രൂകോളര് ആപ്ലിക്കേഷന് ഉപയോക്താക്കളെ സഹായിക്കുന്നുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ