TECHNOLOGY

ഉപയോക്താക്കളുടെ ഡേറ്റ 3 മാസത്തിനുള്ളില്‍ ഓട്ടോ ഡിലീറ്റു ചെയ്യുമെന്ന് ഗൂഗിള്‍

Newage News

25 Jun 2020

പയോക്താക്കളുടെ സേര്‍ച്ചുകളും മറ്റ് വെബ് ഇടപാടുകളും നോക്കിയിരിക്കുന്നും അത് ഉപയോക്താവിന്റെ പ്രൊഫൈലിനോടു ചേര്‍ത്ത് സേവു ചെയ്യുന്നു എന്നുമുള്ള കടുത്ത ആരോപണം ഗൂഗിളിനെതിരെ വര്‍ഷങ്ങളായി ഉയര്‍ന്നു വരുന്നതാണ്. വിവിധ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ കമ്പനിക്കെതിരെ നടപടി സ്വീകരക്കുമെന്നും ഉറപ്പായ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ നീക്കങ്ങള്‍ നടത്തുകയാണ് ലോകത്തെ ഏറ്റവും വലിയ സേര്‍ച് എൻജിന്‍. ഇനിമേല്‍ തങ്ങള്‍ സേവു ചെയ്യുന്ന ബ്രൗസിങ് ഹിസ്റ്ററി, സേര്‍ച് ഹിസ്റ്ററി, വോയിസ്, ലൊക്കേഷന്‍ ഹിസ്റ്ററി, യുട്യൂബ് സേര്‍ച്ചുകളെക്കുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങിയവയൊക്കെ മൂന്നു മാസം കഴിയുമ്പോള്‍ ഒട്ടോ ഡലീറ്റു ചെയ്യാനായി ക്രമീകരിക്കുമെന്നാണ് കമ്പനി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഈ ഫീച്ചര്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഉപയോക്താക്കള്‍ക്കു തന്നെ ചെയ്യാനായി നല്‍കിയിരുന്നെങ്കിലും അധികമാരും തന്നെ ഇത് ഉപയോഗിച്ചതായി കാണാത്തതിനാലാണ് കമ്പനി തന്നെ ഇത് ഡിലീറ്റു ചെയ്യാന്‍ തീരുമാനിച്ചരിക്കുന്നത്. ഇപ്പോഴും, ഡിജിറ്റല്‍ സ്വകാര്യതയെക്കുറിച്ച് എത്രമേല്‍ ബോധമില്ലാത്തവരാണ് ലോകമെമ്പാടുമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ എന്നതിന് ഒരു ഉത്തമോദാഹരണമാണ് ഇത്. അമേരിക്കയും യൂറോപ്യന്‍ യൂണിയനും അടക്കമുള്ള വന്‍ശക്തികള്‍ ഇക്കാര്യത്തില്‍ ഗൗരവമുളള അന്വേഷണം നടത്താനുള്ള സാധ്യത നിലനില്‍ക്കുന്നതിനാലാണ് പുതിയ നീക്കം. മിക്ക രാജ്യങ്ങളിലെയും നിയമം അംഗീകരിക്കുന്നതല്ല ഇങ്ങനെ ആളുകളുടെ ചെയ്തികള്‍ മുഴുവന്‍ ഒരു സ്വകാര്യ കമ്പനി നോക്കിയിരിക്കുന്ന രീതി.

ഇനിമേല്‍, നിങ്ങളുടെ ഓണ്‍ലൈന്‍ ചെയ്തികളെക്കുറിച്ച് ഗൂഗിള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ മൂന്നു മാസം കൂടുമ്പോള്‍ ഡിലീറ്റ് ചെയ്യപ്പെടും. ലൊക്കേഷന്‍ ഹിസ്റ്ററി ഇനിമേല്‍ പുതിയ അക്കൗണ്ടുകള്‍ തുടങ്ങുന്ന ആളുകള്‍ക്ക് ഡീഫോള്‍ട്ടായി ഓഫ് ആയിരിക്കും. ഇത് ഉപയോഗിക്കാന്‍ തീരുമാനിക്കുന്നവരുടേത് 18 മാസത്തിനുള്ളില്‍ ഡിലീറ്റു ചെയ്യും. പുതിയ അക്കൗണ്ടുകാരുടെ വെബ്, ആപ് ആക്ടിവിറ്റികളും 18 മാസത്തിനു ശേഷം ഡിലീറ്റു ചെയ്യും. ഒരാള്‍ തന്റെ ലൊക്കേഷന്‍ ഹിസ്റ്ററിയും ആപ് ആക്ടിവിറ്റിയും തുറന്നിട്ടിരിക്കുകയാണെങ്കില്‍ അത് ഓട്ടോ ഡിലീറ്റു ചെയ്യുന്ന കാര്യം ഉപയോക്താവിനെ കമ്പനി അറിയിക്കുകയും ചെയ്യും. ഇത്തരം ഡേറ്റ ഉപയോക്താവിന് ആവശ്യമുള്ള കാലം മാത്രമേ സൂക്ഷിക്കൂവെന്ന് ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ അറിയിച്ചു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ