LAUNCHPAD

പിന്‍ട്രസ്റ്റിനും ടിക് ടോക്കിനും വെല്ലുവിളിയായി ഗൂഗിളിന്റെ ടാന്‍ഗി; ചെറു വീഡിയോകള്‍ അവതരിപ്പിക്കാനും പങ്കുവെക്കാനും പുതിയ പ്ലാറ്റ്ഫോം

Newage News

31 Jan 2020

പിന്‍ട്രസ്റ്റിനും ടിക് ടോക്കിനും പുതിയൊരു വെല്ലുവിളിയായി ഗൂഗിളിന്റെ ടാന്‍ഗി. ചെറു വീഡിയോകള്‍ അവതരിപ്പിക്കാനും പങ്കുവെക്കാനുമുള്ള പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുമായാണ് ഗൂഗിള്‍ എത്തിയിരിക്കുന്നത്. ഗൂഗിളിന്റെ ഏരിയ 120 ടീമാണ് ടാന്‍ഗിയെ അവതരിപ്പിച്ചിരിക്കുന്നത്.

പാചകം, ഫാഷന്‍, കൈത്തൊഴിലുകള്‍, പല തരം വിനോദങ്ങള്‍ തുടങ്ങി സോഷ്യല്‍ മീഡിയ ഇഷ്ടപ്പെടുന്ന ചെറു വീഡിയോകളുടെ പ്ലാറ്റ്ഫോമായി മാറാനാണ് ടാന്‍ഗി ലക്ഷ്യം വയ്ക്കുന്നത്. ‘TeAch aNd GIve’, ‘tangible’ എന്നീ വാക്കുകള്‍ ചേര്‍ത്താണ് ടാന്‍ഗി എന്ന പേര് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ഗൂഗിള്‍ അറിയിച്ചു.

ചെറു വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നയാള്‍ക്ക് വീഡിയോയെക്കുറിച്ചുള്ള ചെറു വിവരണം നല്‍കാനും ഓരോ വീഡിയോക്ക് കീഴിലും മറ്റുള്ളവര്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും സാധിക്കും. ആദ്യഘട്ടത്തില്‍ ഐ ഫോണ്‍ ആപ്പിലും വെബ്ബിലുമാണ് ടാന്‍ഗി പുറത്തിറക്കിയിരിക്കുന്നത്.

എന്നാല്‍ ഗൂഗിള്‍ ഉത്പന്നമായിട്ടും ടാന്‍ഗിയുടെ ആന്‍ഡ്രോയിഡ് ആപ് പുറത്തിറങ്ങിയിട്ടില്ല. ആന്‍ഡ്രോയിഡ് ആപിനായുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഗൂഗിള്‍ സംഘം. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story