ECONOMY

ഖാദി മേഖലയ്ക്ക് നൽകുന്ന ഗ്രാന്റും സബ്‌സിഡിയും ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികള്‍ ഒരു വര്‍ഷം കൂടി തുടരാന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം

20 Feb 2019

ന്യൂഏജ് ന്യൂസ്, ന്യൂഡല്‍ഹി: കേരളത്തിലുള്‍പ്പെടെയുള്ള ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ആശ്വാസമായി ഖാദി ഗ്രാമോദ്യോഗ് വികാസ് യോജന എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കി വരുന്ന വിവിധ ക്ഷേമ പദ്ധതികള്‍ തുടരാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഒരു വര്‍ഷത്തേക്കു കൂടി തുടരാനാണ് തീരുമാനം.

ഖാദി മേഖലയില്‍ പ്രവര്‍ത്തിക്കുന്നത് ഗ്രാന്റ് നല്‍കുന്ന മാര്‍ക്കറ്റ് പ്രൊമോഷന്‍ ആന്റ് ഡെവലപ്‌മെന്റ് അസിസ്റ്റന്‍സ് സ്‌കീം (എംപിഡിഎ), ഖാദി ഗ്രാന്റ്, വില്ലേജ് ഇന്‍ഡസ്ട്രി ഗ്രാന്റ് തുടങ്ങിയ വിവിധ പദ്ധതികള്‍ ഉള്‍പ്പെട്ടതാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഖാദി ഗ്രാമോദ്യോഗ് വികാസ് യോജന. 2017 മുതല്‍ 2020 വരെ വിവിധ പദ്ധതികളിലൂടെ 2800 കോടിയാണ് കേന്ദ്ര സര്‍ക്കാര്‍ ചെലവഴിക്കുന്നത്. എന്നാല്‍ ഖാദി മേഖലയ്ക്ക് സബ്‌സിഡിയും ഗാന്റും നല്‍കുന്നത് തുടരേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.

അതേസമയം ഖാദി മേഖലയെ ശക്തിപ്പെടുത്തുന്നതിനായി റോസ്ഗാര്‍ യുക്ത് ഗാവോം എന്ന പദ്ധതി കൂടി ഇതിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഖാദി മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങളും വാണിജ്യവല്‍ക്കരണവും സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പദ്ധതി. ഖാദി സ്ഥാപനങ്ങള്‍, ഖാദി തൊഴിലാളികള്‍, ബിസിനസ് സംരംഭങ്ങള്‍ എന്നിവ സഹകരിച്ച്‌ ഖാദി ഉല്‍പ്പന്നങ്ങളുടെ വാണിജ്യവല്‍ക്കരണത്തിന് ശക്തിപകരുന്ന വിവിധ പദ്ധതികള്‍ ഉള്‍പ്പെട്ടതാണിത്. ഇതിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 50 ഗ്രാമങ്ങളില്‍ 10,000 ചര്‍ക്കകളും 2000 തറികളും വിതരണം ചെയ്യും.

ഓരോ ഗ്രാമത്തിലും ഇതുവഴി 250 തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇതിനായി ഒരോ ഗ്രാമത്തിലും ബിസിനസ് പങ്കാളിയില്‍ നിന്നായി 1.64 കോടി രൂപ സ്വരൂപിക്കും. കേന്ദ്ര സബ്‌സിഡിയായി 72 ലക്ഷം രൂപയും ലഭിക്കും. ഖാദി മേഖലയില്‍ വൈവിധ്യ വല്‍ക്കരണം നടപ്പിലാക്കാനും തേന്‍ വളര്‍ത്തല്‍, പേപ്പര്‍, ലെതര്‍ നിര്‍മാണം തുടങ്ങിയ മേഖലയിലും ശ്രദ്ധയൂന്നും. ഇതിനായുള്ള പരിശീലനങ്ങള്‍ നിലവിലെ ഖാദി സ്ഥാപനങ്ങള്‍ വഴി നല്‍കാനും പദ്ധതിയുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ