ECONOMY

ട്രയിനിലെ കുറഞ്ഞ ചിലവിലുള്ള എ.സി യാത്ര ഇനി ഇല്ല; പാവപ്പെട്ടവന്റെ എസി ട്രെയിനായി അറിയപ്പെടുന്ന ഗരീബ് രഥ് എക്‌സ്പ്രസ് ട്രെയിനുകള്‍ റെയിൽവേ നിര്‍ത്തലാക്കുന്നു

19 Jul 2019

ന്യൂഏജ് ന്യൂസ്, ന്യൂഡല്ഹി: പാവപ്പെട്ടവന്റെ എസി ട്രെയിനായി അറിയപ്പെടുന്ന ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനുകള് നിര്ത്തലാക്കുന്നു. ഗരീബ് രഥ് ട്രെയിനുകളുടെ കോച്ചുകള് നിര്മിക്കുന്നത് നിര്ത്തിവെക്കാന് റെയില്വേ മന്ത്രാലയം ഇതിനോടകം തന്നെ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സര്വീസുകള് തന്നെ നിര്ത്താന് സര്ക്കാര് ഒരുങ്ങുന്നത്.

ഗരീബ് രഥ് ട്രെയിനുകള് ഒന്നുകില് ഘട്ടം ഘട്ടമായി പൂര്ണ്ണമായും നിര്ത്തലാക്കും അല്ലങ്കില് ഇവയെ മെയിലുകളോ എക്സ്പ്രസ് ട്രെയിനുകളോ ആക്കി മാറ്റുമെന്നാണ് റിപ്പോര്ട്ടുകള്. കത്ഗോദമില് നിന്ന് ജമ്മുവിലേക്കും കാണ്പൂരിലേക്കുമുള്ള ഗരീബ് രഥ് സര്വീസുകള് ഇതിനോടകം തന്നെ റെയില്വെ എക്സ്പ്രസ് സര്വീസുകളാക്കി മാറ്റി.

ഇടത്തരക്കാരെ ലക്ഷ്യമിട്ട് 2006-ല് ലാലുപ്രസാദ് യാദവ് റെയില്വേ മന്ത്രി ആയിരിക്കുമ്പോഴാണ് ഗരീബ് രഥ് സര്വീസുകള് ആരംഭിച്ചത്. കുറഞ്ഞ ചിലവിലുള്ള എ.സി യാത്രയാണ് ഈ ട്രെയിന് വാഗ്ദാനം ചെയ്തത്.

ഇടത്തരം-താഴ്ന്ന വരുമാനമുള്ള കുടുംബങ്ങള്ക്ക് ആകര്ഷകമായിരുന്നു ഗരീബ് രഥ് ട്രെയിനുകള്. ഡല്ഹിയില് നിന്ന് ബാന്ദ്രയിലേക്കുള്ള ഗരീബ് രഥ് ട്രെയിന് ടിക്കറ്റിന് 1050 രൂപയാണെങ്കില് എക്സ്പ്രസ് ട്രെയിനുകള്ക്ക് ഇത് 1600 രൂപ വരെയാണ്.

ഇവ നിര്ത്താനുള്ള സര്ക്കാര് തീരുമാനത്തിനെതിരെ വിവിധ രാഷ്ട്രീയ പാര്ട്ടി നേതാക്കള് രംഗത്തെത്തിയിട്ടുണ്ട്. സാധാരണക്കാരന് എസി യാത്ര നടത്തുന്ന ഗരീബ് രഥ് ട്രെയിനുകള് നിര്ത്താനുള്ള സര്ക്കാര് തീരുമാനം അനുചിതമാണെന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. നിലവില് 26 ഗരീബ് രഥ് ട്രെയിനുകളാണ് രാജ്യത്ത് സര്വീസ് നടത്തുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ