ECONOMY

സ്റ്റാര്‍ട്ടപ്പ് നിക്ഷേപകര്‍ക്ക് നികുതിയിളവ് പരിധി കൂട്ടി; സ്റ്റാ​ര്‍​ട്ട​പ് പ​ദ​വി പ​ത്തു​ വ​ര്‍​ഷ​മാ​ക്കി ഉയർത്തി

20 Feb 2019

ന്യൂഏജ് ന്യൂസ്, ന്യൂ​ഡ​ല്‍​ഹി: സ്റ്റാ​ര്‍​ട്ട​പ് സം​രം​ഭ​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ല്​കി കേ​ന്ദ്രം. സ്റ്റാ​ര്‍​ട്ട​പ് പ​ദ​വി ഏ​ഴു​ വ​ര്‍​ഷം എ​ന്ന​ത് പ​ത്തു​ വ​ര്‍​ഷ​മാ​ക്കി. വാ​ര്‍​ഷി​ക ടേ​ണോ​വ​ര്‍ 100 കോ​ടി രൂ​പ ക​ട​ക്കും​വ​രെ സ്റ്റാ​ര്‍​ട്ട​പ് നി​ര്‍​വ​ച​ന​ത്തി​ല്‍ തു​ട​രാം. ഇ​പ്പോ​ള്‍ 25 കോ​ടി​യാ​ണ് പ​രി​ധി. സ്റ്റാ​ര്‍​ട്ട​പ്പു​ക​ളി​ലെ പ്രാ​രം​ഭ മൂ​ല​ധ​ന​നി​ക്ഷേ​പ​ക​ര്‍​ക്ക് (ഏ​യ്ഞ്ചല്‍ ഇ​ന്‍​വെ​സ്റ്റ​ര്‍) നി​കു​തി​യി​ള​വി​നു​ള്ള പ​രി​ധി​യും കൂ​ട്ടി. ഇ​പ്പോ​ള്‍ മൊ​ത്തം മൂ​ല​ധ​ന നി​ക്ഷേ​പം പ​ത്തു​ കോ​ടി ക​വി​ഞ്ഞാ​ല്‍ ഏ​ഞ്ജ​ല്‍ ഇ​ന്‍​വെ​സ്റ്റ​ര്‍​ക്കു​ള്ള നി​കു​തി സൗ​ജ​ന്യം ഇ​ല്ലാ​താ​കും. ഇ​നി ഏ​യ്ഞ്ചല്‍ ഇ​ന്‍​വെ​സ്റ്റ​റു​ടേ​ത​ട​ക്കം 25 കോ​ടി വ​രെ മൂ​ല​ധ​ന നി​ക്ഷേ​പ​മു​ണ്ടെ​ങ്കി​ലും നി​കു​തി​യി​ള​വ് കി​ട്ടും.

സ്റ്റാ​ര്‍​ട്ട​പ്പു​ക​ളെ സ​ഹാ​യി​ക്കാ​നു​ള്ള ഈ ​ഭേ​ദ​ഗ​തി​ക​ള്‍ ആ​ദാ​യ​നി​കു​തി നി​യ​മ​ത്തി​ലെ 56(2) (7ബി) ​യി​ല്‍ വ​രു​ത്തി വി​ജ്ഞാ​പ​നം താ​മ​സി​യാ​തെ പു​റ​ത്തി​റ​ക്കും.നൂ​റു​കോ​ടി രൂ​പ​യു​ടെ അ​റ്റ​മൂ​ല്യ​മോ 250 കോ​ടി​യു​ടെ വി​റ്റു​വ​ര​വോ ഉ​ള്ള ലി​സ്റ്റ് ചെ​യ്യ​പ്പെ​ട്ട ക​ന്പ​നി​ക​ള്‍ സ്റ്റാ​ര്‍​ട്ട​പ്പി​ല്‍ നി​ക്ഷേ​പി​ച്ചാ​ലും നി​കു​തി​യി​ള​വ് ല​ഭി​ക്കും. പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രും ആ​ള്‍​ട്ട​ര്‍​നേ​റ്റ് ഇ​ന്‍​വെ​സ്റ്റ്മെ​ന്‍റ് ഫ​ണ്ടു​ക​ളും സ്റ്റാ​ര്‍​ട്ട​പ്പി​ല്‍ ന​ട​ത്തു​ന്ന നി​ക്ഷേ​പ​ത്തി​നു​ള്ള നി​കു​തി​യൊ​ഴി​വ​ി നു മൊ​ത്തം മൂ​ല​ധ​നം 25 കോ​ടി എ​ന്ന പ​രി​ധി ബാ​ധ​ക​മ​ല്ല.

പ​ല സ്റ്റാ​ര്‍​ട്ട​പ്പു​ക​ളി​ലെ​യും പ്രാ​രം​ഭ നി​ക്ഷേ​പ​ക​ര്‍​ക്ക് ആ​ദാ​യ​നി​കു​തി​വ​കു​പ്പ് നോ​ട്ടീ​സ് അ​യ​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു ക​ന്പ​നി​ക​ള്‍ പ​രാ​തി​പ്പെ​ട്ടു. തു​ട​ര്‍​ന്നു കേ​ന്ദ്രം വി​ഷ​യം പ​ഠി​ച്ചാ​ണ് ഇ​പ്പോ​ഴ​ത്തെ മാ​റ്റ​ങ്ങ​ള്‍​ക്കു തീ​രു​മാ​നി​ച്ച​ത്.

Opinion



Related News


Special Story

രാജ്യത്തെ പ്രമേഹരോഗികളുടെ ഇന്‍ഷുറന്‍സ് ക്ലെയിമുകളില്‍ 26 ശതമാനത്തിന്‍റെ വര്‍ദ്ധന; ക്ലെയിമുകളില്‍ 37 ശതമാനവും മെട്രോയിതര മേഖലകളില്‍നിന്ന്, ഏറ്റവും കൂടുതല്‍ ക്ലെയിമുകള്‍ മഹാരാഷ്ട്രയില്‍ നിന്ന്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ