ECONOMY

സമ്പദ് വ്യവസ്ഥയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് റിസർവ് ബാങ്ക് ഗവർണർ; ‘കഷ്ടകാല’ത്തിന്റെ വക്താക്കളാകാതെ സാധ്യതകളിലേക്ക് നോക്കണം'

20 Aug 2019

ന്യൂഏജ് ന്യൂസ്, മുംബൈ ∙ സമ്പദ് വ്യവസ്ഥയിലെ സാധ്യതകൾ കണ്ടെത്തി പ്രയോജനപ്പെടുത്തുകയും ഒപ്പം വെല്ലുവിളികൾ നേരിടാൻ വഴിതേടുകയുമാണു വേണ്ടതെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്.

‘കഷ്ടകാല’ത്തിന്റെ വക്താക്കളാകാതെ സാധ്യതകളിലേക്ക് നോക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കടുത്ത പ്രതിസന്ധി നേരിടുമ്പോഴും ചിരിച്ചുകാട്ടുന്ന ‘പാൻഗ്ലോസിയൻ മുഖം’ വേണമെന്നല്ല; പക്ഷേ ഏതു സമ്പദ്‌വ്യവസ്ഥയിലും ‘മൂഡ്’ വളരെ പ്രധാനമാണ്. തകർച്ച പ്രവചിച്ച്, നിരാശ പ്രകടിപ്പിച്ച് ഇരിക്കുന്നവരെ ഇപ്പോൾ ധാരാളമായി കാണുന്നുണ്ട്.

സംരംഭകരും നയമുണ്ടാക്കുന്നവരും നിയന്ത്രണ സംവിധാനങ്ങളുമൊക്കെ ഒന്നിച്ചു പ്രവർത്തിക്കുകയാണു വേണ്ടത്. ചില മേഖലകളിൽ പ്രതിസന്ധിയുടെ സൂചനകളുണ്ടെന്നതിൽ തർക്കമില്ല. കഠിനമായ ആഗോള സാഹചര്യങ്ങളുടെ പ്രതിഫലനവും കാണണം; നമുക്ക് ഒറ്റപ്പെട്ടു നിലനിൽക്കാനാവില്ല.

വലിയ ബാങ്കിതര ധനസ്ഥാപനങ്ങൾ (എൻബിഎഫ്സി) തകരില്ലെന്ന് ഉറപ്പാക്കുമെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. എന്നാൽ എൻബിഎഫ്സികളുടെ ആസ്തി ബാധ്യതകളുടെ മേന്മ പരിശോധിക്കാൻ ഇപ്പോൾ നീക്കമില്ല. എല്ലാ പ്രധാന എൻബിഎഫ്സികളും റിസർവ് ബാങ്കിന്റെ നിരീക്ഷണത്തിലാണ്. അവയും ബാങ്കുകളും തമ്മിലുള്ള ഇടപാടുകളും നിരീക്ഷിക്കുന്നത് ഏതവസരത്തിലും ഏറ്റവും വലിയ 50 എൻബിഎഫ്സികൾ പരാജയപ്പെടുന്നില്ലെന്ന് ഉറപ്പാക്കും.


പാൻഗ്ലോസിന്റെ മുഖം

ഫ്രഞ്ച് ചിന്തകൻ വോൾട്ടെയർ 1759ൽ പ്രസിദ്ധീകരിച്ച ആക്ഷേപഹാസ്യ കൃതിയായ കാൻഡീഡിലെ കഥാപാത്രമാണു ഡോ. പാൻഗ്ലോസ്. യാഥാർഥ്യ ബോധ്യത്തോടെ സാഹചര്യങ്ങളെ സമീപിക്കുന്നതിനു പകരം അടിസ്ഥാനമില്ലാത്ത ശുഭാപ്തി വിശ്വാസം പ്രചരിപ്പിക്കുന്നയാളാണ് പാൻഗ്ലോസ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ