ECONOMY

30 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് 3737 കോടി ബോണസ്

Newage News

22 Oct 2020

ന്യൂഡൽഹി: ദസറ പ്രമാണിച്ച് 30 ലക്ഷം നോൺ ഗസറ്റഡ് ജീവനക്കാർക്ക് ബോണസ് വിതരണം ചെയ്യുമെന്ന് കേന്ദ്രസർക്കാർ. ഇതിനായി 3,737 കോടി രൂപ മാറ്റിവച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്‌കർ പറഞ്ഞു. ഒറ്റത്തവണയായി നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ബോണസ് നൽകുക.

പണം വിജയദശമിയ്ക്ക് മുമ്പ് ഒറ്റത്തവണയായി നൽകുമെന്നും ഉത്സവ സീസണിൽ നൽകുന്ന ബോണസ് വിപണിയിലെത്തുന്നത് രാജ്യത്തെ സമ്പദ്ഘടനയ്ക്ക് ഗുണംചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. റെയിൽവേ, പോസ്‌റ്റ് ഓഫീസ്, ഇ.പി.എഫ്.ഒ, ഇ.എസ്.ഐ.സി തുടങ്ങിയവയിലെ 17 ലക്ഷത്തോളം നോൺ ഗസറ്റഡ് ജീവനക്കാരും ബോണസ് ആനുകൂല്യം ലഭിക്കുന്നവരിൽ ഉൾപ്പെടുന്നു.

എല്ലാ വർഷവും ദസറയ്ക്ക് മുമ്പ് ബോണസ് പ്രഖ്യാപിക്കുന്നതാണ്. എന്നാൽ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപനം ഉണ്ടാകുന്നത് വരെ കൊവിഡ് 19 കാരണം ബോണസ് ഉണ്ടാകാനിടയില്ലെന്നായിരുന്നു ഒട്ടുമിക്ക ജീവനക്കാരും പ്രതീക്ഷിച്ചിരുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ