LAUNCHPAD

മികച്ച 50 തൊഴിലിടങ്ങളില്‍ ഫെഡറല്‍ ബാങ്കും

Renjith George

23 Jun 2021

കൊച്ചി: ഇന്ത്യയിലെ ഏറ്റവും മികച്ച 50 തൊഴിലിടങ്ങളില്‍ ഒന്നായി ഫെഡറല്‍ ബാങ്കിനെ ഗ്രേറ്റ് പ്ലെയ്സ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് തെരഞ്ഞെടുത്തു. വിശ്വാസ്യത, ബഹുമാനം, ന്യായബോധം, അഭിമാനം, സഹവര്‍ത്തിത്വം എന്നീ അഞ്ചു മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ് ബാങ്കിന് ഈ നേട്ടം ലഭ്യമായത്.
ഉയര്‍ന്ന വിശ്വാസ്യതയും ഉയര്‍ന്ന പ്രവര്‍ത്തന സംസ്കാരവുമുള്ള കമ്പനികളെ കണ്ടെത്തി ബിസിനസ് പ്രകടനം മെച്ചപ്പെടുത്താന്‍ ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഗ്രേറ്റ് പ്ലെയ്സ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട്. ജീവനക്കാരില്‍നിന്നുള്ള പ്രതികരണങ്ങൾ അടിസ്ഥാനമാക്കിയാണ് കമ്പനികളിലെ തൊഴില്‍സൗഹൃദ അന്തരീക്ഷം ഈ ഏജന്‍സി വിലയിരുത്തുന്നതും മാര്‍ക്ക് നല്‍കുന്നതും.
ബാങ്കിനു ലഭിച്ച അംഗീകാരത്തിൽ ഏറെ അഭിമാനമുണ്ടെന്ന് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു. ജീവനക്കാര്‍ക്കു വേണ്ടി ബാങ്ക് സ്വീകരിക്കുന്ന നല്ല സമീപനമാണ് ഈ അംഗീകാരം നേടാന്‍ സഹായിച്ചതെന്ന് ബാങ്കിന്‍റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റും ചീഫ് എച്ച്ആര്‍ ഓഫീസറുമായ കെ.കെ. അജിത്കുമാര്‍ പറഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story