LAUNCHPAD

ഗ്രീന്‍സ്റ്റോം നേച്ചര്‍ ഫൊട്ടോഗ്രാഫി മത്സരത്തിന് തുടക്കം; പതിനൊന്നാമത് പതിപ്പിന്റെ വിഷയം 'പ്രകൃതിയുടെ ശ്വാസം' എന്നത്

07 Jun 2019

ന്യൂഏജ് ന്യൂസ്, കൊച്ചി: ഗ്രീന്‍സ്റ്റോം ഫൗണ്ടേഷന്‍ നടത്തി വരുന്ന ദേശീയ നേച്ചര്‍ ഫൊട്ടോഗ്രാഫി മത്സരത്തിന്റെ പതിനൊന്നാമത് പതിപ്പിന് തുടക്കമായി. യുഎന്‍ഇപിയുമായി സഹകരിച്ച് പരിസ്ഥിതിദിനത്തോടനുബന്ധിച്ചു നടത്തുന്ന മത്സരത്തില്‍ ഫോട്ടോകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 ആണ്.

വിജയികള്‍ക്ക് 1 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡുകള്‍ ലഭിക്കും. 'പ്രകൃതിയുടെ ശ്വാസം' എന്നതാണ് ഈ വര്‍ഷത്തെ വിഷയം. 2019  ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയമായ വായു മലിനീകരണത്തെ ആസ്പദമാക്കിയാണ് ഈ വിഷയം തിരഞ്ഞെടുത്തത്. മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ഫോട്ടോഗ്രാഫുകള്‍ ജൂണ്‍ 30 വരെ www.greenstorm.green എന്ന വെബ്‌സൈറ്റില്‍ സൗജന്യമായി സമര്‍പ്പിക്കാം. <

ഏറ്റവും മികച്ച മൂന്ന് എൻട്രികൾക്ക്  ഒരു ലക്ഷം രൂപയുടെ (ഒന്നാം സമ്മാനം 50,000 രൂപ, രണ്ടാം സമ്മാനം 30,000 രൂപ, മൂന്നാം സമ്മാനം 20,000 രൂപ)ക്യാഷ് അവാര്‍ഡുകളും ട്രോഫികളും സമ്മാനിക്കുമെന്ന് ഗ്രീന്‍സ്റ്റോം ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി ദിലീപ് നാരായണന്‍ അറിയിച്ചു. ബെംഗളൂരുവിൽ നിന്നുള്ള വൈല്‍ഡ്‌ലൈഫ് ആക്റ്റിവിസ്റ്റും ഫോട്ടോഗ്രാഫറുമായ മഹേഷ് മ്ഹാംഗോര്‍, പ്രശസ്ത  പരസ്യഫോട്ടോഗ്രാഫര്‍ അനില്‍കുമാര്‍, സസ്റ്റെയ്‌നബ്ള്‍ ആര്‍ക്കിടെക്ചര്‍ വിദഗ്ധയായ ലത ജയഗോപാൽ എന്നിവരാണ് ജൂറിയിൽ ഉൾപ്പെടുന്ന വിദഗ്ധർ.

തിരഞ്ഞെടുത്ത മികച്ച ഫോട്ടോകളുടെ ഓണ്‍ലൈന്‍ പ്രദര്‍ശനം ജൂലൈ 15 മുതല്‍ 30 വരെ www.greenstorm.green വെബ്‌സൈറ്റില്‍ നടക്കും. ജൂറി നൽകുന്ന മാർക്കിനു പുറമേ  പൊതുജനങ്ങളുടെ  ഓൺലൈൻ വോട്ടുകളും പരിഗണിച്ചാണ് അന്തിമവിജയികളെ തിരഞ്ഞെടുക്കുന്നത്.  ഡോ. കെ. ജയകുമാര്‍ ഐഎഎസ് (റിട്ട.), ജ്യോതിശര്‍മ, കല്യാണ്‍ വര്‍മ, ആര്‍ക്കിടെക്റ്റ് ജി. ശങ്കര്‍ തുടങ്ങിയവരുള്‍പ്പെട്ട ഉന്നതതല ഉപദേശക സമിതിയാണ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വഴികാട്ടുന്നത്. മത്സരത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ www.greenstorm.green എന്ന വെബ്‌സൈറ്റിലും 89219 32487 എന്ന നമ്പറിലും ലഭ്യമാണ്.



Related News


Special Story