FINANCE

ജിഎസ്ടി ആംനെസ്റ്റി പദ്ധതിക്കുള്ള അപേക്ഷാ തിയതി നീട്ടി; കോവിഡ് പടരുന്ന സാഹചര്യത്തിൽ സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം

Newage News

01 Aug 2020

തിരുവനന്തപുരം: ലോക്ഡൗൺ  പരിഗണിച്ച് സംസ്ഥാന ചരക്ക്, സേവന നികുതി (ജിഎസ്ടി) വകുപ്പിന്റെ ആംനെസ്റ്റി പദ്ധതിയിലേക്കു അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 വരെ നീട്ടി. വ്യാപാരികളുടെ പരാതി പരിഗണിച്ചാണ് തീരുമാനം. കേരള മൂല്യവർ‍ധിത നികുതി, കേന്ദ്ര വിൽപന നികുതി, ആഡംബര നികുതി, കാർഷികാദായ നികുതി , കേരള പൊതു വിൽപന നികുതി, സർചാർജ് എന്നീ നിയമങ്ങൾ പ്രകാരമുള്ള കുടിശികകൾക്കു പദ്ധതി ബാധകമാണ്.

കുടിശികയുള്ള വ്യാപാരികൾ www.keralataxes.gov.in സന്ദർശിച്ച് ഒറ്റത്തവണ റജിസ്ട്രേഷൻ എടുക്കണം. അതിനു ശേഷം വെബ്സൈറ്റ് ലോഗിൻ ചെയ്താൽ  താൽക്കാലികമായി തിട്ടപ്പെടുത്തിയ കുടിശിക വിവരങ്ങൾ കാണാം .ഓപ്ഷൻ നികുതി നിർണയ അധികാരി പരിശോധിച്ചു അംഗീകരിച്ച ശേഷം ഓൺലൈനായി കുടിശിക അടയ്ക്കാം. കുടിശികകൾ 2021 മാർച്ച് 31 ന് മുൻപ് അടച്ചു തീർക്കണം. പുതുതായി ഡിമാൻഡ് നോട്ടിസ് ലഭിക്കുന്ന വ്യാപാരികൾ ഇത് ലഭിച്ച് 30 ദിവസത്തിന് ഉള്ളിൽ ഓപ്ഷൻ സമർപ്പിക്കണമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മിഷണർ അറിയിച്ചു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story