ECONOMY

സാമ്പത്തീക പ്രതിസന്ധി മറികടക്കാൻ തുടർനടപടികൾ വേണ്ടിവന്നേക്കും;സുപ്രധാന നികുതി നിർദേശങ്ങളിൽ തീരുമാനമെടുക്കാതെ ജിഎസ്ടി കൗൺസിൽ

21 Sep 2019

ന്യൂഏജ് ന്യൂസ്, ന്യൂഡൽഹി: സാമ്പത്തിക മാന്ദ്യം നേരിടാൻ തക്കതോ സാധാരണജനവുമായി ബന്ധപ്പെട്ടതോ ആയ സംഗതികളിൽ കാര്യമായ നിർദേശങ്ങളില്ലാതെയാണ് ചരക്ക് സേവന നികുതി (ജിഎസ്ടി) കൗൺസിലിന്റെ 37ാം യോഗം ഗോവയിൽ പിരിഞ്ഞത്. അതുകൊണ്ടുതന്നെ, കോർപറേറ്റ് നികുതി കുറയ്ക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ഇന്നലത്തെ പ്രധാന പ്രഖ്യാപനമായി അവശേഷിച്ചു. ടൂറിസം മേഖലയ്ക്ക് ഉത്തേജനം നൽകാൻ ഹോട്ടൽ മുറികൾക്കുള്ള നിരക്കുകൾ പരിഷ്കരിക്കണമെന്ന് കേരളവും ഗോവയും മുന്നോട്ടുവച്ച ആവശ്യമാണ് കൗൺസിൽ അംഗീകരിച്ചത്. ഔട്ട് ഡോർ കേറ്ററിങ്ങിന് ഹോട്ടലുകളിലേതിനു തുല്യമായ  നിരക്കെന്ന ആവശ്യവും അംഗീകരിച്ചു. 

ഓട്ടമോബീൽ മേഖലയ്ക്ക് കൂടുതൽ ഇളവുകൾ വേണമെന്ന ആവശ്യം കൗൺസിലിന്റെ ഫിറ്റ്മെന്റ് കമ്മിറ്റിതന്നെ നേരത്തെ തള്ളിയിരുന്നു.<br />

സർക്കാർ, സ്വകാര്യ ലോട്ടറികളുടെ നിരക്ക് ഏകീകരിക്കണമെന്ന നിർദേശത്തിന് ഇന്നലെയും അംഗീകാരം ലഭിച്ചില്ല. ഈ വിഷയത്തിൽ കൂടുതൽ ചർച്ചകൾ വേണമെന്നാണ് തീരുമാനം. സ്വകാര്യ ലോട്ടറിക്കാരെ സഹായിക്കുന്ന നികുതി ഏകീകരണത്തെ കേരളമാണ് എതിർക്കുന്നത്.

ജിഎസ്ടി കൗൺസിലുമായി 15ാം ധനകാര്യ കമ്മിഷൻ നടത്തിയ ചർച്ചകളാണ് ഇന്നലത്തെ യോഗത്തിൽ ശ്രദ്ധേയമായത്. 2 നിർദേശങ്ങളാണ് കമ്മിഷൻ മുന്നോട്ടുവച്ചത്:

  • ജിഎസ്ടി നടപ്പാക്കുന്നതിന്റെ പേരിൽ സംസ്ഥാനങ്ങൾക്കു നൽകുന്ന നഷ്ടപരിഹാരം കുറയ്ക്കുക.
  • ∙നികുതി നിരക്കുകൾ ഏകീകരിക്കുക.

ഈ നിർദേശങ്ങൾ മുന്നോട്ടുവയ്ക്കാൻ കമ്മിഷന് എന്ത് അധികാരമെന്ന ചോദ്യത്തോടെ ധനമന്ത്രി തോമസ് ഐസക്കാണ് ആദ്യം പ്രതിരോധമുയർത്തിയത്.14% നികുതി വളർച്ച ഉറപ്പാക്കുന്നതിനുള്ള നഷ്ടപരിഹാരമാണ് സംസ്ഥാനങ്ങൾക്ക് 5 വർഷത്തേക്കു നിർദേശിച്ചിട്ടുള്ളത്. ഇത് ഭരണഘടനാ ഭേദഗതിയിലൂടെ അംഗീകരിച്ചതുമാണ്. പല സംസ്ഥാനങ്ങളിലും 3% മുതൽ 7% വരെ മാത്രം നികുതി വരുമാന വളർച്ചയുള്ളപ്പോൾ എങ്ങനെ നഷ്ടപരിഹാരത്തോത് കുറയ്ക്കുമെന്ന് ബംഗാൾ ധനമന്ത്രി അമിത് മിത്രയും ചോദ്യമുന്നയിച്ചു. ഭൂരിപക്ഷം സംസ്ഥാനങ്ങളും ഈ നിലപാടിനെ അനുകൂലിച്ചു.

നികുതി നിരക്ക് ഏകീകരിക്കുകയെന്ന നിർദേശത്തെയും ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിർത്തു. മൂല്യവർധിത നികുതി (വാറ്റ്) സംവിധാനം 3 വർഷംകൊണ്ട് സുസ്ഥിരാവസ്ഥയിലായി. എന്നാൽ, നടപ്പിൽവന്ന് രണ്ടര വർഷമായി‍ട്ടും ജിഎസ്ടി സംവിധാനം  സുസ്ഥിരാവസ്ഥയിലേക്ക് എത്തിയിട്ടില്ല. ഓരോ മേഖലയിൽ നിന്നും പ്രതീക്ഷിക്കാവുന്ന നികുതിവരുമാനത്തെക്കുറിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. ഈ സ്ഥിതിയിൽ നികുതി ഏകീകരണം ഇപ്പോൾ പരിഗണിക്കാൻ പറ്റില്ല. ഇടയ്ക്കിടെ നികുതി നിരക്കുകൾ പരിഷ്കരിക്കുന്നത് സംസ്ഥാനങ്ങളുടെ വരുമാനത്തെ ദോഷകരമായി ബാധിക്കുന്നുവെന്നും വ്യക്തമാക്കപ്പെട്ടു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ