ECONOMY

ജിഎസ്ടി പിരിവിലെ അപാകതകള്‍ ഉടന്‍ പരിഹരിച്ചേക്കും; നടപടികള്‍ ഈ മാസം ചേരുന്ന ജി എസ്ടി കൗണ്‍സില്‍ യോഗത്തിലുണ്ടാകും

Newage News

05 Mar 2021

ന്യൂഡൽഹി: ചരക്കുസേവന നികുതിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അപാകതകള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ ഈ മാസം ചേരുന്ന ജി എസ്ടി കൗണ്‍സില്‍ യോഗത്തിലുണ്ടാകും. വസ്ത്രം, വളം, ചെരിപ്പ് നിര്‍മാണം തുടങ്ങിയ മേഖലകളിലെ നികുതി ഘടനയിലെ അപാകതകള്‍ പരിഹരിക്കുന്ന കാര്യം നേരത്തെ തന്നെ ജി എസ് ടി കൗണ്‍സിലിന്റെ പരിഗണനയിലുള്ളതാണ്. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് റവന്യു വരവ് കുറഞ്ഞതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല. ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറിയ സാഹചര്യത്തിലാണ് നികുതി ഘടനയിലെ പോരായ്മകള്‍ പരിഹരിക്കാനുള്ള നീക്കം.

അസംസ്‌കൃത വസ്തുക്കള്‍ക്ക് കൂടിയ നികുതിയും അന്തിമ ഉല്‍പന്നങ്ങള്‍ക്ക് കുറഞ്ഞ നികുതിയും ഈടാക്കുന്നതിലെ പൊരുത്തക്കേടുകളും വിവിധ വ്യവസായ മേഖലകളില്‍ അത് സൃഷ്ടിച്ചിട്ടുള്ള പ്രതിസന്ധിയും പരിഹരിക്കപ്പെടണമെന്നത് ഏറെ നാളായുള്ള ആവശ്യമാണ്. അസംസ്‌കൃത വസ്തുക്കളുടെ ഉയര്‍ന്ന ടാക്‌സ് നിരക്ക് മൂലം ഇന്‍പുട് ടാക്‌സ് ക്രെഡിറ്റ് എടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സംരംഭകര്‍. ഇത് അടിയന്തരമായി പരിഗണിക്കേണ്ട വിഷയമാണെന്ന് ജി എസ് ടി കൗണ്‍സിലിലുള്ളവര്‍ മനസ്സിലാക്കുന്നു.  

ഈ സാഹചര്യത്തിലാണ് ഈ മാസം ചേരുന്ന ജി എസ് ടി കൗണ്‍സില്‍ യോഗത്തില്‍ ഇതു സംബന്ധിച്ച നിര്‍ണായക തീരുമാനം പ്രതീക്ഷിക്കുന്നത് എന്ന് മിന്റ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.  അസംസ്‌കൃത വസ്തുക്കളുടെ നികുതി നിരക്കില്‍ കുറവു വരുത്തിയോ അന്തിമ ഉല്‍പന്നങ്ങളുടെ നിരക്കില്‍ വര്‍ധന വരുത്തിയോ പ്രശ്‌നം പരിഹരിക്കാനാകും. കേന്ദ്ര ധനമന്ത്രി അധ്യക്ഷയും സംസ്ഥാന ധനമന്ത്രിമാര്‍ അംഗങ്ങളുമായ ജി എസ് ടി കൗണ്‍സില്‍ യോഗത്തിന്റെ തീയതി ഇനിയും തീരുമാനിച്ചിട്ടില്ല.

കോവിഡ് പ്രതിസന്ധി വേളയില്‍ അന്തിമ ഉല്‍പന്നങ്ങളുടെ ജി എസ് ടി കളക്ഷനെയും റീട്ടെയില്‍ വിലയെയും പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് നേരത്തെ ഇക്കാര്യത്തില്‍ തിരുത്തല്‍ വരുത്താന്‍ ജി എസ് ടി കൗണ്‍സിലിന് കഴിയാതെ പോയത്. കോവിഡ് അനന്തര ലോക്ഡൗണ്‍ ചരക്കുസേവന നികുതി പിരിവിനെ വലിയ തോതില്‍ ബാധിച്ചിരുന്നു. ആറു മാസക്കാലം പാളംതെറ്റിയോടിയ ജി എസ് ടി കളക്ഷന്‍ കഴിഞ്ഞ സെപ്തംബറോടെയാണ് ട്രാക്കിലേക്ക് കയറിയത്. തുടര്‍ന്നുള്ള മാസങ്ങളില്‍ നികുതി പിരിവ് കൂടുതല്‍ മെച്ചപ്പെട്ടു. കഴിഞ്ഞ അഞ്ച് മാസമായി ഒരു ട്രില്യണ് മുകളിലാണ് നികുതി വരവ്. ഇതോടെ ജി എസ് ടിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അപാകതകള്‍ക്ക് പരിഹാരം കാണുന്നതിന് അരങ്ങൊരുങ്ങുകയാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ