ECONOMY

സമ്പദ്‌വ്യവസ്ഥ കരകയറുന്നു? ജി.എസ്.ടി. ഇ-ബില്ലുകളിൽ തുടർച്ചയായ വർദ്ധന

Newage News

21 Sep 2020

ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയിൽ നിന്ന് സമ്പദ്‌വ്യവസ്ഥ കരകയറുന്നുവെന്ന സൂചനകൾ നൽകി കഴിഞ്ഞ മാസം ഇ-ബില്ലുകളിൽ വൻ വർദ്ധനയുണ്ടായി. സംസ്ഥാനങ്ങൾക്കിടയിലെ ചരക്കുനീക്കത്തിലുണ്ടായ വർദ്ധനയാണ് ഇതു വ്യക്തമാക്കുന്നത്. 50,000 രൂപയ്ക്കുമേലുള്ള സംസ്ഥാനാന്തര ചരക്കുനീക്കത്തിന് ആവശ്യമായ രേഖയാണ് എക്കണോമിക് - വേ അഥവാ ഇ-വേ ബിൽ.

13.85 ലക്ഷം കോടി രൂപ മതിക്കുന്ന 4.87 കോടി ഇ-വേ ബില്ലുകൾ ആഗസ്‌റ്റിൽ ഉപയോഗിക്കപ്പെട്ടുവെന്ന് ജി.എസ്.ടി.എൻ വ്യക്തമാക്കി. ജൂലായിൽ 13.66 ലക്ഷം കോടി രൂപയുടെ 4.76 കോടി ഇ-വേ ബില്ലുകളും ജനറേറ്റ് ചെയ്യപ്പെട്ടിരുന്നു.

ഇ-വേ ബില്ലും കൊവിഡും

കൊവിഡിന് മുമ്പ് അഞ്ചുകോടിക്ക് മേലുണ്ടായിരുന്ന പ്രതിമാസ ഇ-ബില്ലുകൾ ലോക്ക്ഡൗണിൽ കുത്തനെ കുറഞ്ഞിരുന്നു. കണക്കുകൾ ഇങ്ങനെ:

ഫെബ്രുവരി

 ബില്ലുകൾ : 5.36 കോടി

 മൂല്യം : ₹15.39 ലക്ഷം കോടി

ഏപ്രിൽ

 ബില്ലുകൾ : 84.53 ലക്ഷം

 മൂല്യം : ₹3.09 ലക്ഷം കോടി

മേയ്

 ബില്ലുകൾ : 2.51 കോടി

 മൂല്യം : ₹8.98 ലക്ഷം കോടി

ജൂൺ

 ബില്ലുകൾ : 4.27 കോടി

 മൂല്യം : ₹12.4 ലക്ഷം കോടി

ജൂലായ്

 ബില്ലുകൾ : 4.76 കോടി

 മൂല്യം : ₹13.66 ലക്ഷം കോടി

ആഗസ്‌റ്റ്

 ബില്ലുകൾ : 4.87 കോടി

 മൂല്യം : ₹13.85 ലക്ഷം കോടി

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ