ECONOMY

ജിഎസ്ടി പ്രതിമാസ റിട്ടേൺ സംവിധാനം ഒക്ടോബർ മുതൽ

13 Jun 2019

ന്യൂഏജ് ന്യൂസ്, ന്യൂഡൽഹി ∙ ഓരോ മാസവും ചരക്ക്, സേവന നികുതി (ജിഎസ്ടി) റിട്ടേൺ ഫയൽ ചെയ്യുന്ന സംവിധാനം ഒക്ടോബറിൽ നടപ്പാക്കും. ജൂലൈയിൽ നടപ്പാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ജിഎസ്ടി ആർഇടി–01 നടപ്പാക്കുന്നതോടെ 2020 ജനുവരി മുതൽ നിലവിലുള്ള ജിഎസ്ടിആർ–3ബി ഇല്ലാതാകുമെന്നും ധനമന്ത്രാലയം വ്യക്തമാക്കി.

പ്രതിമാസം റിട്ടേൺ സമർപ്പിക്കുന്ന (ജിഎസ്ടി എഎൻഎക്സ്–1, എഎൻഎക്സ് 2) രീതി ജൂലൈ മുതൽ സെപ്റ്റംബർ വരെ പരീക്ഷണാർഥം പ്രയോജനപ്പെടുത്താം. ഒക്ടോബർ മുതൽ ജിഎസ്ടിആർ–1 നിർത്തലാക്കും. പകരം എഎൻഎക്സ്–1 നിലവിൽ വരും. വൻകിട നികുതിദായകർ ഒക്ടോബർ, നവംബർ മാസങ്ങളിൽ ജിഎസ്ടിആർ–3 ബിയിൽ റിട്ടേൺ ഫയൽ ചെയ്യാം. ഡിസംബറിലെ റിട്ടേൺ 2020 ജനുവരി മുതൽ ജിഎസ്ടി ആർഇടി–01 ൽ വേണം നൽകാൻ. ചെറുകിടക്കാർ ഒക്ടോബർ – ഡിസംബർ കാലയളവിലെ റിട്ടേൺ ജനുവരിയിൽ എഎൻഎക്സ്–1 ൽ വേണം നൽകാൻ.



Related News


Special Story

ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ