ECONOMY

ജിഎസ്ടി നിരക്ക് 18 ശതമാനത്തിൽ താഴെയാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം: ഉയർന്ന നികുതിയുള്ള ഉൽപന്നങ്ങളുടെ നികുതി കുറയ്ക്കുന്നത് ജിഎസ്ടി കൗൺസിൽ പരിഗണിച്ചേക്കുമെന്നു ധനമന്ത്രാലയ വൃത്തങ്ങൾ

12 Jun 2019

ന്യൂഏജ് ന്യൂസ്, ന്യൂഡൽഹി ∙ചരക്ക്, സേവന നികുതി (ജിഎസ്ടി) സംവിധാനത്തിൽ നിലവിൽ 28% നികുതിയുള്ള പല ഉൽപന്നങ്ങളുടെയും നികുതി കുറയ്ക്കുന്നത് ജിഎസ്ടി കൗൺസിൽ പരിഗണിച്ചേക്കുമെന്നു ധനമന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.എയർ കണ്ടീഷനർ, 32 ഇഞ്ചിൽ കൂടുതൽ വലുപ്പമുള്ള ടിവി, വാഹനങ്ങൾ എന്നിവയുൾപ്പെടെ 28 ഇനങ്ങളാണ് ഇപ്പോൾ 28% നികുതി നിരക്കുള്ളവ.

ജിഎസ്ടി നിരക്ക് 18 ശതമാനവും അതിൽ താഴെയുമെന്ന സ്ഥിതിയുണ്ടാകുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രഖ്യാപിച്ചത്. നികുതി  നിരക്കിൽ മാറ്റം വരുത്തുന്നതിൽ സംസ്ഥാനങ്ങൾ തമ്മിൽ അഭിപ്രായ ഐക്യം കുറവാണെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.

റസ്റ്ററന്റുകളുടെ നികുതി നിരക്ക് പരിഷ്ക്കരിക്കണമെന്ന് നാഷനൽ റസ്റ്ററന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ ധനമന്ത്രാലത്തിനുള്ള കത്തിൽ ആവശ്യപ്പെട്ടു. നിലവിൽ 5 ശതമാനമാണ് റസ്റ്ററന്റുകൾക്കുള്ള നിരക്ക്. എന്നാൽ, അംസ്കൃത വസ്തുക്കൾക്കും വാടക ഇനത്തിലുമുള്ള ഇൻപുട്ട് നികുതി ആനുകൂല്യം അനുവദിച്ചാൽ, നികുതി നിരക്ക് 12 ശതമാനമാക്കി വർധിപ്പിക്കാമെന്നാണ് അസോസിയേഷന്റെ നിലപാട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ