ECONOMY

നവംബറിലെ ജിഎസ്ടി വരുമാനം 1,04,963 കോടി രൂപ

Newage News

03 Dec 2020

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള അടച്ചിടലില്‍ നിന്ന് രാജ്യം കരയറുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. നവംബറില്‍ ജിഎസ്ടിയിനത്തില്‍ 1,04,963 കോടി രൂപ സമാഹരിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രണ്ടാംതവണയാണ് ജിഎസ്ടി കളക്ഷന്‍ ഒരുലക്ഷം കോടി കവിയുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ നേടിയ 1,05,155 ലക്ഷം കോടി രൂപയാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഉയര്‍ന്ന വരുമാനം.

നവംബറില്‍ കേന്ദ്ര ജിഎസ്ടിയായി 19,189 കോടി രൂപയും സ്റ്റേറ്റ് ജിഎസ്ടിയിനത്തില്‍ 25,540 കോടി രൂപയും സംയോജിത ജിഎസ്ടി ഇനത്തില്‍ 51,992 കോടി രൂപയും സെസായി 8,242 കോടി രൂപയുമാണ് സമാഹരിച്ചത്.  

കഴിഞ്ഞവര്‍ഷം നവംബര്‍ മാസത്തിലെ കണക്കുമായി താരതമ്യംചെയ്യുമ്പോള്‍ വരുമാനം 1.4ശതമാനം കൂടുതലാണ്. ചരക്ക് ഇറക്കുമതിയില്‍നിന്നുള്ള വരുമാനം 4.9ശതമാനവും ആഭ്യന്തര ഇടപാടുകളില്‍നിന്നുള്ളവരുമാനം 0.5ശതമാനവും വര്‍ധിച്ചു. ചൊവാഴ്ചയാണ് ധനമന്ത്രാലയം ഈ കണക്കുകള്‍ പുറത്തുവിട്ടത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ