ECONOMY

രാജ്യത്തിന്റെ ജിഎസ്ടി വരുമാനത്തില്‍ വന്‍ കുതിപ്പ്; നവംബറിൽ വരുമാനം ഒരു ലക്ഷം കോടി കടന്നു

02 Dec 2019

ന്യൂഏജ് ന്യൂസ്, ദില്ലി: നവംബര്‍ മാസം ജിഎസ്ടിയില്‍ നിന്നുളള വരുമാനം ഒരു ലക്ഷം കോടി കടന്നു. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജിഎസ്ടി വരുമാനത്തില്‍ കുതിച്ചുകയറ്റം ഉണ്ടായത്. നവംബറില്‍ മൊത്തം നികുതി വരുമാനത്തില്‍ ആറ് ശതമാനത്തിന്‍റെ വര്‍ധനയുണ്ടായി. മൊത്തം 1.03 ലക്ഷം കോടിയാണ് ജിഎസ്ടിയില്‍ നിന്നും വരുമാനമായി സര്‍ക്കാരിന് ലഭിച്ചത്.

ജിഎസ്ടി നടപ്പാക്കിയതിന് ശേഷമുളള മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന വരുമാനമാ‌ണ് നവംബര്‍ മാസത്തിലുണ്ടായിരിക്കുന്നത്. ഒക്ടോബറില്‍ 95,380 കോടിയായിരുന്നു ജിഎസ്ടിയില്‍ നിന്നുളള വരുമാനം. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇത് 97,637 കോടിയായിരുന്നു. മാസം ഒരു ലക്ഷം കോടി രൂപ വരുമാനം നേടിയെടുക്കുകയെന്നതാണ് ജിഎസ്ടിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

ആകെ വരുമാനമായി ലഭിച്ച 1,03,492 കോടിയില്‍ 19,592 കോടി രൂപ സിജിഎസ്ടി (കേന്ദ്ര ജിഎസ്ടി) സംഭാവനയാണ്. 27,144 കോടി രൂപ എസ്‍ജിഎസ്ടിയിലൂടെ (സംസ്ഥാന ജിഎസ്ടി) ലഭിച്ചതാണ്. 49,028 കോടി രൂപ ഐജിഎസ്ടി (സംയോജിത ജിഎസ്ടി) വിഹിതമായും പിരിഞ്ഞുകിട്ടി. ഐജിഎസ്ടിയില്‍ 20,948 കോടി രൂപ ഇറക്കുമതിയില്‍ നിന്ന് ലഭിച്ചതാണ്. സെസ്സില്‍ നിന്ന് 7,727 കോടിയും പിരിഞ്ഞുകിട്ടി (869 കോടി ഇറക്കുമതി സെസ്സാണ്). ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന മാസ നികുതി വരുമാനമാണിത്. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ