ECONOMY

ജിഎസ്ടിആർ–1 ഫയൽ ചെയ്യാനുള്ള സമയം അവസാനിക്കുന്നു; വെബ്സൈറ്റ് തകരാറുകളിൽ വലഞ്ഞു വ്യാപാരികൾ, ഒടിപി നമ്പർ ലഭിക്കുന്നില്ലെന്ന് വ്യാപക പരാതി

Newage News

18 Jan 2020

കൊച്ചി: ജിഎസ്ടിആർ–1 ഫയൽ ചെയ്യാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ ജിഎസ്ടി വെബ്സൈറ്റ് തകരാറുകളിൽ വലഞ്ഞു വ്യാപാരികൾ. റിട്ടേൺ ഫയൽ ചെയ്യാനായി വിവരങ്ങൾ അപ്‌ലോഡ് ചെയ്ത ശേഷം സബ്മിറ്റ് ചെയ്യുമ്പോൾ നൽകേണ്ട ഒടിപി നമ്പർ മൊബൈലിൽ ലഭിക്കാത്തതാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്.

ഫയലുകൾ അപ്‌ലോഡ് ചെയ്ത ശേഷം ഒടിപി നമ്പരിനായുള്ള കാത്തിരിപ്പ് 24 മണിക്കൂർ വരെ നീളുന്നതായി വ്യാപാരികൾ പറയുന്നു. 10 മിനിറ്റ് മാത്രമാണ് ഒടിപിയുടെ കാലാവധി. ഇതുകൊണ്ടു തന്നെ വൈകി ലഭിക്കുന്ന ഒടിപി കൊണ്ടു പ്രയോജനമില്ല. ജിഎസ്ടി കൗൺസിലിനായി ഇൻഫോസിസ് ഒരുക്കി നൽകിയ സോഫ്റ്റ്‌വെയറിന്റെ പരിമിതികളാണു പ്രശ്നം വഷളാക്കുന്നതെന്നാണു പരാതി. 2017 ഓഗസ്റ്റ് മുതൽ 2019 ഒക്ടോബർ വരെയുള്ള ജിഎസ്ടിആർ 1 ഫയൽ ചെയ്യാനുള്ള അവസരമാണ് ഇന്ന് അവസാനിക്കുന്നത്.

സെർവറിന്റെ ശേഷിക്കുറവു മൂലം ഒരു സമയം 1.5 ലക്ഷം ആളുകൾക്കു മാത്രമേ വെബ്സൈറ്റ് ഉപയോഗിക്കാൻ കഴിയുന്നുള്ളൂ. ഒരു കോടിക്കു മുകളിൽ വ്യാപാരികളാണു ജിഎസ്ടി റിട്ടേൺ സമർപ്പിക്കേണ്ടത്. വെബ്സൈറ്റ് തകരാർ മൂലം റിട്ടേൺ സമർപ്പിക്കാനാകാത്ത മുഴുവൻ വ്യാപാരികളും നാളെ മുതൽ പിഴയടയ്ക്കേണ്ടി വരും. വൈകുന്ന ഓരോ ദിവസത്തിനും 50 രൂപ വീതമാണു പിഴ. പിഴ ഇടാക്കാനായി മനപൂർവം ഇത്തരം സാഹചര്യം സൃഷ്ടിക്കുകയാണെന്ന് വ്യാപാരികൾ ആരോപിക്കുന്നു.

പല തവണ റിട്ടേൺ സമർപ്പിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ഒട്ടേറെ വ്യാപാരികളുണ്ട്. ജിഎസ്ടി പ്രാക്ടീഷണർമാരെ ആശ്രയിച്ചാണു വ്യാപാരികളിൽ ഭൂരിഭാഗവും റിട്ടേൺ സമർപ്പിക്കുന്നത്. വളരെ മുൻപ് റിട്ടേൺ സമർപ്പിക്കാനായി രേഖകൾ നൽകിയിട്ടും ഇതിനു കഴിയാതെ വരുമ്പോൾ വ്യാപാരികളുടെ രോഷം പ്രാക്ടീഷണർമാരും ഏറ്റുവാങ്ങേണ്ടി വരുന്നു. 

ജിഎസ്ടി വാർഷിക റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 31 ആണ്. പഴയ ജിഎസ് ടിആർ 1 പോലും കൃത്യമായി സമർപ്പിക്കാൻ വെബ്സൈറ്റ് പ്രശ്നങ്ങൾ മൂലം കഴിയാത്ത സാഹചര്യത്തിൽ വാർഷിക റിട്ടേൺ സമർപ്പണം എങ്ങനെ നടക്കുമെന്നാണു വ്യാപാരികളുടെ ചോദ്യം.

ത്രൈമാസ വ്യവസ്ഥയിൽ ജിഎസ്ടിആർ1 ഫയൽ ചെയ്തിരുന്ന വ്യാപാരികൾക്കു മാസം തോറും ഫയൽ ചെയ്യുന്ന രീതിയിലേക്കു മാറാനുള്ള അവസരവും ഇതുവരെ സർക്കാർ നൽകിയിട്ടില്ല. ഒട്ടേറെ വ്യാപാരികൾ ഇതുമൂലം വലിയ പിഴത്തുക നൽകേണ്ട സാഹചര്യമുണ്ടാകും. കൂടാതെ ഇ–വേ ബില്ലും മുടങ്ങും. 30 ശതമാനത്തിലേറെ വ്യാപാരികൾ ഇനിയും റിട്ടേൺ സമർപ്പിക്കാനുണ്ട് എന്നാണു കരുതുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ